'പന്ത് ബാറ്റില്‍ തട്ടിയില്ല'; പടിക്കല്‍ 199ന് പുറത്ത്, അംപയറുടെ വിധിയില്‍ വിവാദം

വെറും ഒരു റണ്‍ അകലെയാണ് പടിക്കലിന് ഡബിള്‍ സെഞ്ച്വറി നഷ്ടമായത്
Devdutt Padikkal Misses Double Century by 1 Run After Controversial Dismissal
Devdutt Padikkal Misses Double Century by 1 Run After Controversial Dismissal
Updated on: 
2 min read

ലിങ്കണ്‍: ന്യൂസിലന്‍ഡ് എ ടീമിനെതിരെയുള്ള ആദ്യ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ എ ടീമിന് രക്ഷകനായി മാറിയത് ദേവ്ദത്ത് പടിക്കലിന്റെ തകര്‍പ്പന്‍ പ്രകടനമാണ്. വെറും ഒരു റണ്ണിന്റെ അകലത്തിലാണ് താരത്തിന് ഇരട്ട സെഞ്ച്വറി നേട്ടം നഷ്ടമായത്. അംപയറുടെ വിവാദമായ ഔട്ട് വിധിക്കെതിരെ കടുത്ത അതൃപ്തിയും പ്രകടിപ്പിച്ചാണ് താരം ഡഗൗട്ടിലേക്ക് മടങ്ങിയത്.

ലിങ്കണിലെ ബെര്‍ട്ട് സത്ക്ലിഫ് ഓവലില്‍ നടന്ന മത്സരത്തിന്റെ മൂന്നാം ദിവസമാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ എ ടീം 2 വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എന്ന നിലയിലായിരുന്നു. 56 റണ്‍സുമായി പടിക്കലും 39 റണ്‍സുമായി സായ് സുദര്‍ശനുമായിരുന്നു ക്രീസില്‍. മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച പടിക്കല്‍ മികച്ച ഫോം തുടര്‍ന്ന് സെഞ്ച്വറിയും കടന്ന് മുന്നേറി. എന്നാല്‍ സാക്ക് ഗിബ്‌സണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മിച്ചല്‍ ഹേയ്ക്ക് ക്യാച്ച് നല്‍കി താരം പുറത്താകുമ്പോള്‍ വ്യക്തിഗത സ്‌കോര്‍ 199 ആയിരുന്നു. വെറും ഒരു റണ്‍ അകലെയാണ് പടിക്കലിന് ഡബിള്‍ സെഞ്ച്വറി നഷ്ടമായത്.

തന്റെ ബാറ്റില്‍ പന്ത് കൊണ്ടിട്ടില്ലെന്നും ബാറ്റിനും പന്തിനും ഇടയില്‍ വലിയ അകലമുണ്ടായിരുന്നുവെന്നും വാദിച്ചുകൊണ്ട് പടിക്കല്‍ അംപയറുടെ തീരുമാനത്തില്‍ കടുത്ത നിരാശയും ദേഷ്യവും പ്രകടിപ്പിച്ചു. അനൗദ്യോഗിക ടെസ്റ്റ് മത്സരമായതിനാല്‍ റിവ്യൂ സിസ്റ്റം ഇല്ലാത്തത് താരത്തിന് തിരിച്ചടിയായി. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ എ ടീം 113 റണ്‍സിന് പുറത്തായെങ്കിലും, രണ്ടാം ഇന്നിങ്‌സില്‍ പടിക്കല്‍ ടീമിനെ മികച്ച രീതിയില്‍ തിരികെ കൊണ്ടുവന്നു. സായ് സുദര്‍ശനുമൊത്ത് (91) രണ്ടാം വിക്കറ്റില്‍ നിര്‍ണായകമായ 215 റണ്‍സിന്റെ കൂട്ടുകെട്ടാണ് താരം പടുത്തുയര്‍ത്തിയത്. കൂടാതെ യാഷ് റാത്തോഡുമൊത്ത് (66) മറ്റൊരു വിലയേറിയ 142 റണ്‍സിന്റെ കൂട്ടുകെട്ടിലും പടിക്കല്‍ പങ്കാളിയായി.

ന്യൂസിലന്‍ഡ് എ ടീം തങ്ങളുടെ ആദ്യ ഇന്നിങ്‌സില്‍ 317 റണ്‍സ് നേടി 204 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ഇന്ത്യയ്ക്കായി അന്‍ഷുല്‍ കാംബോജും ഔഖീബ് നബിയും മൂന്ന് വീതം വിക്കറ്റുകളും ആകാശ് ദീപ് രണ്ട് വിക്കറ്റും വാഷിങ്ടന്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി. മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 488 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. വാഷിങ്ടന്‍ സുന്ദര്‍ (51*), ആകാശ് ദീപ് എന്നിവരാണ് ക്രീസില്‍. ഇന്ത്യയുടെ ലീഡ് 284 റണ്‍സായി.

ന്യൂസിലന്‍ഡിനെതിരെയുള്ള വരാനിരിക്കുന്ന രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടക്കുന്ന അനൗദ്യോഗിക മത്സരമാണിത്. ഇന്ത്യയുടെ ടെസ്റ്റ് സ്‌ക്വാഡിന് വലിയ ആത്മവിശ്വാസമാണ് പടിക്കലിന്റെ പ്രകടനം നല്‍കുന്നത്. നവംബര്‍ 19നാണ് ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഓഗസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലും പടിക്കല്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ആദ്യ ടെസ്റ്റില്‍ 167, 44 റണ്‍സും, സമനിലയില്‍ കലാശിച്ച രണ്ടാം ടെസ്റ്റില്‍ 117 റണ്‍സും താരം നേടിയിരുന്നു.

Devdutt Padikkal Misses Double Century by 1 Run After Controversial Dismissal
മൂന്നാം ടി20യിലും ഇഷാന്‍ കിഷനില്ല; വൈഭവിന് വീണ്ടും അവസരം?
Devdutt Padikkal Misses Double Century by 1 Run After Controversial Dismissal
4 വിക്കറ്റ് പിഴുത് വൈഷ്ണവി; സിംബാബ്‌വെയെ തകര്‍ത്തെറിഞ്ഞ് പരമ്പര സ്വന്തമാക്കി ഇന്ത്യ
Devdutt Padikkal Misses Double Century by 1 Run After Controversial Dismissal
ഫിനിഷിങ്ങില്‍ പാളി; ആദ്യ ഹോം മത്സരത്തില്‍ മുംബൈയ്ക്കെതിരെ ബ്ലാസ്റ്റേഴ്സിന് സമനില
Summary

Devdutt Padikkal Robbed Of Double Century By 1 Run, Fumes Over Controversial Dismissal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com