'86 പന്തിൽ 110 റൺസ്, എന്നിട്ടും ജയ്സ്വാൾ എവിടെ? കടുത്ത അനീതി!'

യുവ താരത്തെ നിരന്തരം ഏകദിനത്തിൽ നിന്നു തഴയുന്നതിനെതിരെ മുൻ ഇന്ത്യൻ സ്പിന്നർ
Yashasvi Jaiswal batting
Yashasvi Jaiswalx
Updated on: 
1 min read

ന്യൂസിലൻഡിനെതിരായ ഏക​ദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നു ടെസ്റ്റ് ഓപ്പണർ യശസ്വി ജയ്സ്വാളിനെ തഴഞ്ഞതിൽ വിമർശനവുമായി മുൻ ഇന്ത്യൻ സ്പിന്നർ ആർ‌ അശ്വിൻ. അന്താരാഷ്ട്ര മത്സരങ്ങളുടെ കുറവ് പ്രതിഭാധനനായ യുവ ഓപ്പണറുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നു അശ്വിൻ മുന്നറിയിപ്പ് നൽകി. മികച്ച ഫോമിൽ കളിക്കുന്ന താരത്തിനു അവസരങ്ങൾ നൽകാൻ സെലക്ടർമാരും മാനേജ്മെന്റും തയ്യാറാകണമെന്നും അശ്വിൻ.

വെള്ളിയാഴ്ചയാണ് ടെസ്റ്റ്, ഏകദിന പരമ്പരകൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. ടി20 ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. നിലവിൽ ടെസ്റ്റ് ടീമിൽ മാത്രമാണ് യശസ്വി ജയസ്വാളിനെ ഉൾപ്പെടുത്തിയത്. ഇതിനെതിരെയാണ് തന്റെ യുട്യൂബ് ചാനലിലൂടെ സെലക്ടർമാർക്കെതിരെ അശ്വിൻ വിമർശനം ഉന്നയിച്ചത്.

'ശുഭ്മാൻ ​ഗിൽ അവസാന രണ്ട് ഏകദിനങ്ങളിൽ കളിക്കുന്നില്ല. ആ സ്ഥാനത്തേക്ക് യശസ്വി ജയ്സ്വാളിനെ തീർച്ചയായും പരി​ഗണിക്കേണ്ടതായിരുന്നു. ഇത് തികച്ചും ദൗർഭാ​ഗ്യകരമാണ്. അദ്ദേഹം ഇപ്പോൾ റൺസ് നേടുന്ന രീതി വച്ചു നോക്കിയാൽ ഇതെല്ലാം അദ്ദേഹത്തിന്റെ ആത്മവിശ്വാസം തകർക്കുന്ന കാര്യങ്ങളാണ്.'

Yashasvi Jaiswal batting
വൈഭവിന്റെ തട്ട് താണുതന്നെ ഇരിക്കും! 14 പന്തിൽ 50 റൺസടിച്ച് മക്​ഗുർക്

'ശുഭ്മാൻ ​ഗില്ലിന്റെ സാഹചര്യം എനിക്ക് മനസിലാകും. കെഎൽ രാഹുലിന്റെ അവസ്ഥയും മനസിലാക്കാം. എന്നാൽ യശസ്വി ജയ്സ്വാളിന് ഒട്ടും തന്നെ മത്സരപരിചയം കിട്ടുന്നില്ല. ജയ്സ്വാളിനു വെറുതെ വാരിക്കോരി അവസരം നൽകണം എന്നല്ല ഞാൻ പറയുന്നത്.'

'അദ്ദേഹം ഒരു റൺ മെഷീനാണ്. അദ്ദേഹത്തിനു ആത്മവിശ്വാസം കിട്ടാൻ സാധ്യമായ ഇടങ്ങളിൽ അവസരം നൽകുകയാണ് വേണ്ടത്. അത് സെലക്ടർമാരുടേയും മാനേജ്മെന്റിന്റേയും ഉത്തരവാദിത്വമാണ്. എന്നാൽ അദ്ദേഹത്തിന് അത്തരത്തിൽ അവരങ്ങളേ കിട്ടുന്നില്ല. ജയ്സ്വാളിന്റെ കാര്യത്തിൽ കടുത്ത അനീതിയാണ് നടക്കുന്നത്'- അശ്വിൻ തുറന്നടിച്ചു.

ഏകദിന ഫോർമാറ്റിൽ ജയ്സ്വാളിനു വളരെ കുറച്ച് അവസരങ്ങൾ മാത്രമാണ് കിട്ടാറുള്ളത്. അവസരം കിട്ടുമ്പോഴെല്ലാം അദ്ദേ​ഹം മികവും പുലർത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂണിൽ വിരാട് കോഹ്‍ലിക്ക് പകരമാണ് ജയ്സ്വാൾ ടീമിലെത്തിയത്. അന്ന് അഫ്​ഗാനെതിരായ പോരാട്ടത്തിൽ താരം 86 പന്തിൽ 110 റൺസ് നേടി ഇന്ത്യയെ 3-0 എന്ന നിലയിൽ പരമ്പര തൂത്തുവാരാനും സഹായിച്ചു.

Yashasvi Jaiswal batting
'ഗുഡ് ബൈ', മഹേല ജയവർധനെ; മുഖം മിനുക്കാൻ മുംബൈ ഇന്ത്യൻസ്!
Yashasvi Jaiswal batting
അവസരമുണ്ടോ? ഇനിയും കാത്തിരിക്കണമെന്ന് ഗംഭീര്‍, രണ്ട് വാക്കില്‍ മറുപടി നല്‍കി വൈഭവ്
Summary

R Ashwin has questioned Yashasvi Jaiswal's exclusion from India's ODI squad for the New Zealand series. He warned that prolonged lack of international game time could damage the opener's confidence

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com