വൈഭവിന്റെ തട്ട് താണുതന്നെ ഇരിക്കും! 14 പന്തിൽ 50 റൺസടിച്ച് മക്​ഗുർക്

9 സിക്സും 11 ഫോറും സഹിതം 63 പന്തിൽ 122 റൺസ്
Jake Fraser McGurk celebration
Jake Fraser McGurkx
Updated on: 
1 min read

സിഡ്നി: ഓസ്ട്രേലിയയിലെ ആഭ്യന്തര പോരാട്ടമായ വൺ ഡേ കപ്പ് പോരിൽ റെക്കോർഡ് അർധ ശതകവുമായി ഓസീസ് ഓപ്പണർ ജാക്ക് ഫ്രേസർ മക്​ഗുർക്. ക്വീൻസ്‍ലൻഡിനെതിരായ പോരാട്ടത്തിൽ സൗത്ത് ഓസ്ട്രേലിയക്കായി താരം വെറും 14 പന്തിൽ അർധ സെഞ്ച്വറി നേടി. ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വേ​ഗമേറിയ അർധ സെഞ്ച്വറിയാണിത്. സ്വന്തം റെക്കോർഡ് തന്നെയാണ് മക്​ഗുർക് തിരുത്തിയത്.

14 പന്തിൽ 50 അടിച്ച മക്​ഗുർക് 9 സിക്സും 10 ഫോറും സഹിതം 63 പന്തിൽ 122 റൺസ് അടിച്ചുകൂട്ടിയാണ് ക്രീസ് വിട്ടത്. 24കാരനായ താരത്തിന്റെ കരുത്തിൽ സൗത്ത് ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 397 റൺസ് അടിച്ചെടുത്തു. മത്സരത്തിൽ സൗത്ത് ഓസ്ട്രേലിയ ക്യാപ്റ്റൻ നഥാൻ മക്സ്വീനിയും കിടിലൻ സെഞ്ച്വറി തൂക്കി മക്​ഗുർകിനു ഉറച്ച പിന്തുണ നൽകി. താരം 103 പന്തിൽ 106 റൺസെടുത്തു.

Jake Fraser McGurk celebration
'ഗുഡ് ബൈ', മഹേല ജയവർധനെ; മുഖം മിനുക്കാൻ മുംബൈ ഇന്ത്യൻസ്!

ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേ​ഗമേറിയ അർധ സെഞ്ച്വറി റെക്കോർഡിന്റെ മൊത്തം പട്ടികയിൽ നാലാമതായി മക്​ഗുർ​കിന്റെ പ്രകടനം മാറി. വെറും 11 പന്തിൽ 50 അടിച്ച ഇന്ത്യയുടെ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയാണ് ഈ റെക്കോർഡ് പട്ടികയിലെ ഒന്നാമൻ.

മത്സരത്തിന്റെ തുടക്കം മുതൽ തന്നെ മക്​ഗുർക് വൻ ആക്രമണമാണ് അഴിച്ചുവിട്ടത്. ടോം സ്ട്രാക്കറുടെ രണ്ടാം ഓവറിൽ 22 റൺസ് അടിച്ചെടുത്ത മക്​ഗുർ​ക് നാലാം ഓവറിൽ ടോം വിറ്റ്നിക്കെതിരെ 2 സിക്സും ഒരു ഫോറും തൂക്കി. ആറാം ഓവർ എറിഞ്ഞ ഹെയ്ഡൻ കെറിനെതിരെ ബൗണ്ടറി അടിച്ചാണ് മക്​ഗുർക് 14 പന്തിൽ 50ൽ എത്തിയത്. 22 പന്തിൽ 75 റൺസടിച്ച് മക്​ഗുർക് 49 പന്തിലാണ് സെഞ്ച്വറി നേടിയത്. ഒടുവിൽ 21ാം ഓവറിൽ‌ ഹെയ്ഡൻ കെറിൻെ പന്തിൽ പുറത്താകുമ്പോൾ 63 പന്തിൽ 122 റൺസിൽ മക്​ഗുർക് എത്തിയിരുന്നു.

Jake Fraser McGurk celebration
അവസരമുണ്ടോ? ഇനിയും കാത്തിരിക്കണമെന്ന് ഗംഭീര്‍, രണ്ട് വാക്കില്‍ മറുപടി നല്‍കി വൈഭവ്
Jake Fraser McGurk celebration
ദാദയ്ക്കും യുവിക്കുമൊപ്പം ലങ്കന്‍ ഇതിഹാസവും; കപ്പെടുക്കാന്‍ കച്ചകെട്ടി ക്യാപിറ്റല്‍സ്
Summary

Australian batter Jake Fraser McGurk produced a breathtaking display of power-hitting, smashing the fastest half-century in One-Day Cup history as South Australia posted a commanding 397/7 against Queensland at the Karen Rolton Oval in Adelaide on Saturday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com