ദാദയ്ക്കും യുവിക്കുമൊപ്പം ലങ്കന്‍ ഇതിഹാസവും; കപ്പെടുക്കാന്‍ കച്ചകെട്ടി ക്യാപിറ്റല്‍സ്

ലങ്കയുടെ 1996 ലോകകപ്പ് ജേതാവായ ടീമില്‍ നിര്‍ണായക സാന്നിധ്യമായിരുന്ന വാസ്, പുതിയ പന്ത് സ്വിങ് ചെയ്യിക്കാനുള്ള മികവിനും കൃത്യതയ്ക്കും പേരുകേട്ട താരമാണ്
yuvraj singh, saurav ganguly, chaminda vaas
Delhi Capitals sign Sri Lanka great to join Sourav Ganguly and Yuvraj Singh
Updated on: 
1 min read

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഐപിഎല്‍ സീസണിനായുള്ള ഒരുക്കങ്ങള്‍ ശക്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളായ ചമിന്ദ വാസിനെ തങ്ങളുടെ പുതിയ ബൗളിങ് കോച്ചായി ഫ്രാഞ്ചൈസി നിയമിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിലെ അനുഭവസമ്പന്നരായ മുന്‍ താരങ്ങളെ ഉള്‍പ്പെടുത്തി തങ്ങളുടെ പരിശീലക സംഘത്തെ കൂടുതല്‍ കരുത്തുറ്റതാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നിയമനം. മുഖ്യ പരിശീലകന്‍ സൗരവ് ഗാംഗുലി, ബാറ്റിങ് കോച്ച് യുവരാജ് സിങ് എന്നിവരടങ്ങുന്ന പരിശീലക സംഘത്തിലേക്കാണ് ചമിന്ദ വാസ് ഇപ്പോള്‍ എത്തിച്ചേരുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ വന്‍ വിജയങ്ങള്‍ കൊയ്ത ഇതിഹാസ താരങ്ങളുടെ കൂട്ടായ്മയിലൂടെ വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ മികച്ചതും ശക്തവുമായ ഒരു ടീമിനെ വാര്‍ത്തെടുക്കാനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ലക്ഷ്യമിടുന്നത്. ഫ്രാഞ്ചൈസിയുടെ പുതിയ കോച്ചിങ് നിര ക്രിക്കറ്റ് ലോകത്ത് ഇതിനകം വലിയ ചര്‍ച്ചയായിട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളില്‍ ടീമിന്റെ ബൗളിങ് കോച്ചായിരുന്ന മുനാഫ് പട്ടേലിന് പകരക്കാരനായാണ് വാസിന്റെ കടന്നുവരവ്.

ടെസ്റ്റില്‍ 355 വിക്കറ്റുകളും ഏകദിനത്തില്‍ 400 വിക്കറ്റുകളും നേടിയ ചമിന്ദ വാസ്, ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരില്‍ ഒരാളാണ്. ശ്രീലങ്കയുടെ 1996 ലോകകപ്പ് ജേതാവായ ടീമില്‍ നിര്‍ണായക സാന്നിധ്യമായിരുന്ന വാസ്, പുതിയ പന്ത് സ്വിങ് ചെയ്യിക്കാനുള്ള മികവിനും കൃത്യതയ്ക്കും പേരുകേട്ട താരമാണ്. ഇതിനുമുമ്പ് വിവിധ ഘട്ടങ്ങളിലായി ശ്രീലങ്കന്‍ ദേശീയ ടീമിന്റെയും അയര്‍ലന്‍ഡിന്റെയും ബൗളിങ് കോച്ചായി വാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐപിഎല്ലിന്റെ ആദ്യ മൂന്ന് സീസണുകളില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനായി അദ്ദേഹം കളിച്ചിട്ടുമുണ്ട്.

yuvraj singh, saurav ganguly, chaminda vaas
'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

പുതിയ പരിശീകനെ സ്വാഗതം ചെയ്തുകൊണ്ട് 'ലോകകപ്പ് ജേതാവും ലങ്കയുടെ എക്കാലത്തെയും മികച്ച താരവും. ടൈഗര്‍ ടെറിട്ടറിയിലേക്ക് സ്വാഗതം കോച്ച്' എന്നാണ് ഫ്രാഞ്ചൈസി തങ്ങളുടെ ഔദ്യോഗിക എക്‌സ് പേജില്‍ കുറിച്ചത്. ഇതുവരെ ഒരു ഐപിഎല്‍ കിരീടം പോലും നേടാന്‍ കഴിയാത്ത ഡല്‍ഹി ക്യാപിറ്റല്‍സ്, 2020 സീസണില്‍ മാത്രമാണ് ഫൈനലില്‍ പ്രവേശിച്ചത്. കഴിഞ്ഞ രണ്ട് സീസണുകളിലും ടീമിന് പ്ലേഓഫിലെത്താന്‍ സാധിച്ചിരുന്നില്ല.

ജിഎംആര്‍ ഗ്രൂപ്പും ജെഎസ്ഡബ്ല്യു ഗ്രൂപ്പും സംയുക്തമായി ഉടമസ്ഥത വഹിക്കുന്ന ഡല്‍ഹി ഫ്രാഞ്ചൈസി, രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാറിമാറിയാണ് ടീം മാനേജ്മെന്റ് ചുമതലകള്‍ ഏറ്റെടുക്കുന്നത്. ജിഎംആറിന്റെ കാലാവധി 2026ല്‍ അവസാനിച്ചതിനെ തുടര്‍ന്ന് ജെഎസ്ഡബ്ല്യു ചുമതലയേറ്റെടുക്കുകയാണ്. ഇതിന്റെ ഭാഗമായി ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് വേണുഗോപാല്‍ റാവു, ഹെഡ് കോച്ച് ഹേമാങ് ബദാനി, ബൗളിങ് കോച്ച് മുനാഫ് പട്ടേല്‍ എന്നിവരുമായി ഫ്രാഞ്ചൈസി ബന്ധം അവസാനിപ്പിച്ചിരുന്നു.

yuvraj singh, saurav ganguly, chaminda vaas
ഇനി 'ദാദ തന്ത്രങ്ങൾ'; സൗരവ് ​ഗാം​ഗുലി ഡൽഹി ക്യാപിറ്റൽസ് മുഖ്യ പരിശീലകൻ!
yuvraj singh, saurav ganguly, chaminda vaas
ഫ്‌ളെമിങ്ങിന് പകരക്കാരനായി; സിഎസ്‌കെയെ ഇനി സഹീര്‍ ഖാന്‍ പരിശീലിപ്പിക്കും
yuvraj singh, saurav ganguly, chaminda vaas
'ഇഷാൻ കിഷൻ ക്യാപ്റ്റനോ'! അഭിഷേക് ശർമ സൺറൈസേഴ്സുമായി ഉടക്കിൽ?
Summary

Delhi Capitals Appoint Chaminda Vaas as Fast-Bowling Coach for IPL 2027

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com