'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

കരിയറില്‍ ആദ്യമായി ഒരു ടീമിന്റെ കോച്ചിങ് സംഘത്തില്‍
Yuvraj Singh, Sourav Ganguly
Yuvraj Singh, Sourav GangulyDelhi Capitals
Updated on: 
1 min read

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറും ഇതിഹാസ താരവുമായ യുവരാജ് സിങ് ഇനി ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലക സംഘത്തില്‍. മുഖ്യ പരിശീലകനായി സൗരവ് ഗാംഗുലി എത്തിയതിനു പിന്നാലെയാണ് യുവിയും കോച്ചിങ് സംഘത്തിലെത്തുന്നത്. സഹ പരിശീലകന്‍, ബാറ്റിങ് കോച്ച് എന്നിങ്ങനെ ഇരട്ട റോളുകളിലാണ് യുവിയുടെ നിയമനം. കരിയറില്‍ ആദ്യമായാണ് യുവരാജ് ഒരു ടീമിന്റെ പരിശീലക സംഘത്തില്‍ എത്തുന്നത്. മുന്‍ താരത്തിന്റെ വരവ് ഡല്‍ഹി ടീം സ്ഥിരീകരിച്ചു.

ഇന്ത്യൻ ക്യാപ്റ്റനായിരുന്ന കാലത്ത് അന്ന് ടീമിലെ യുവ താരമായിരുന്ന യുവരാജിനെ ഏറ്റവും അധികം പിന്തുണ നൽകിയ ആളാണ് ​ഗാം​ഗുലി. അന്നത്തെ കൂട്ടുകെട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും സംഭവിക്കുകയാണ് ഡൽഹി ടീമിലൂടെ എന്നതും യുവിയുടെ വരവിനെ ശ്രദ്ധേയമാക്കുന്നു.

കഴിഞ്ഞ കുറച്ചു കാലമായി പല മുന്‍നിര ഇന്ത്യന്‍ താരങ്ങളുടേയും ബാറ്റിങ് മെന്ററായി പ്രവര്‍ത്തിച്ചതിന്റെ മുന്‍പരിചയമുള്ള താരമാണ് യുവരാജ്. മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ളവര്‍ യുവിയില്‍ നിന്നു ബാറ്റിങ് പാഠങ്ങള്‍ പഠിച്ചിട്ടുണ്ട്.

മറ്റൊരു തരത്തില്‍ ഡല്‍ഹി ടീമിലേക്കുള്ള യുവിയുടെ രണ്ടാം വരവാണിത്. നേരത്തെ 2015 ഐപിഎല്‍ സീസണില്‍ യുവരാജ് ഡല്‍ഹി ക്യാപിറ്റല്‍സിനായി (അന്ന് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) കളിച്ചിട്ടുണ്ട്. അന്ന് 16 കോടിയ്ക്ക് ഡല്‍ഹി ലേലത്തില്‍ യുവരാജിനെ ടീമിലെത്തിച്ചത് ഐപിഎല്‍ റെക്കോര്‍ഡായിരുന്നു. ആ സീസണില്‍ ഡല്‍ഹി കളിച്ച 14 മത്സരങ്ങളിലും താരം പ്ലെയിങ് ഇലവനിലുണ്ടായിരുന്നു.

Yuvraj Singh, Sourav Ganguly
അഭിഷേകിന്റെ കന്നി സെഞ്ച്വറി; രഞ്ജിയിൽ കേരളം പൊരുതുന്നു

ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കായി കളിച്ചിട്ടുള്ള താരമാണ് യുവരാജ്. 132 ഐപിഎല്‍ മത്സരങ്ങലില്‍ നിന്നു 2,750 റണ്‍സും 36 വിക്കറ്റുകളും യുവിയ്ക്കുണ്ട്.

304 ഏകദിനവും 40 ടെസ്റ്റും 58 ടി20 മത്സരങ്ങളും ഇന്ത്യക്കായി കളിച്ചു. 2007ലെ പ്രഥമ ഐസിസി ടി20 ലോകകപ്പും 2011ല്‍ രണ്ടാം ഏകദിന ലോകകപ്പും ഇന്ത്യക്ക് സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരവുമാണ് യുവി.

സ്‌ഫോടനാത്മക ബാറ്റിങിന് പേരുകേട്ട യുവിയുടെ പേരിലായിരുന്നു നേരത്തെ അന്താരാഷ്ട്ര ടി20യിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറി റെക്കോര്‍ഡ്. 2007ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറിലെ ആറ് പന്തുകളും സിക്‌സര്‍ തൂക്കി വിസ്മയിപ്പിച്ച മത്സരത്തിലാണ് ഈ റെക്കോര്‍ഡ് അര്‍ധ സെഞ്ച്വറി പിറന്നത്. 2023ല്‍ നേപ്പാളിന്റെ ദീപേന്ദ്ര യാദവ് 9 പന്തില്‍ അര്‍ധ സെഞ്ച്വറി നേടും വരെ ഈ റെക്കോര്‍ഡ് തകരാതെ നിന്നു.

Yuvraj Singh, Sourav Ganguly
ഒന്നാം ഇന്നിങ്സിൽ 515 റൺസ്; പിടിമുറുക്കി കേരളം
Yuvraj Singh, Sourav Ganguly
'ക്യാപ്റ്റൻ ബവുമ' ഒടുവിൽ തോറ്റു! ഓസീസിന് കൂറ്റന്‍ ജയം
Summary

Former India all-rounder Yuvraj Singh has joined Delhi Capitals as their Assistant and Batting Coach ahead of the upcoming Indian Premier League season, marking his first formal coaching role in his career

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com