സ്വർണക്കപ്പ് തിരുവനന്തപുരത്തിന്; അത്‌ലറ്റിക്‌സിൽ മലപ്പുറത്തിന് ഹാട്രിക്

അത്‌ലറ്റിക്‌സിൽ ഐഡിയൽ കടകശ്ശേരി തുടർച്ചയായ അഞ്ചാം തവണയും ജേതാക്കളായി
School Sports meet
തിരുവനന്തപുരത്തിന് മന്ത്രി ഷംസുദ്ദീന്‍ കപ്പ് സമ്മാനിക്കുന്നു
Edited By:
Updated on: 
1 min read

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കായികമേളയിൽ തിരുവനന്തപുരം ഓവറോൾ ചാംപ്യൻമാരായി. 2012.3 പോയിന്റോടെയാണ് തിരുവനന്തപുരം സ്വർണക്കപ്പ് കരസ്ഥമാക്കിയത്. തൃശൂർ 965.3 പോയിന്റ് നേടിയ തൃശൂർ രണ്ടാം സ്ഥാനം നേടി. 23.3 പോയിന്റ് നേടിയ മലപ്പുറമാണ് മൂന്നാം സ്ഥാനത്ത്.

അത്‌ലറ്റിക്‌സിൽ മലപ്പുറം ജേതാക്കളായി. 204.3 പോയിന്റോടെയാണ് മലപ്പുറം ജേതാക്കളായത്. അത്‌ലറ്റിക്‌സിൽ 19 സ്വർണവും 23 വെള്ളിയും 19 വെങ്കലവും മലപ്പുറം കരസ്ഥമാക്കി. 161.5 പോയിന്റോടെ പാലക്കാട് രണ്ടാമതും 109 പോയിന്റോടെ ആലപ്പുഴ മൂന്നാമതുമെത്തി.

അത്‌ലറ്റിക്‌സിൽ ഐഡിയൽ കടകശ്ശേരി തുടർച്ചയായ അഞ്ചാം തവണയും ജേതാക്കളായി. 75.3 പോയിന്റോടെയാണ് മലപ്പുറത്തെ ഐഡിയൽ സ്‌കൂൾ ഒന്നാമതെത്തിയത്. അതേസമയം, ഗെയിംസ്, അക്വാട്ടിക്‌സ് ഇനങ്ങളിൽ ആധിപത്യം പുലർത്തിയാണ് തിരുവനന്തപുരം ഓവറോൾ ചാംപ്യൻമാരായത്. ഗെയിംസ് ഇനങ്ങളിൽ നിന്ന് 1310 പോയിന്റാണ് തിരുവനന്തപുരം നേടിയത്.

151 സ്വർണവും 92 വെള്ളിയും 106 വെങ്കലവും ഗെയിംസ് ഇനങ്ങളിൽ തിരുവനന്തപുരം നേടി. അക്വാട്ടിക്‌സ് ഇനങ്ങളിൽ തിരുവനന്തപുരം 606 പോയിന്റും നേടി. 160 പോയിന്റുമായി എറണാകുളം രണ്ടാമതും 120 പോയിന്റുമായി തൃശൂർ മൂന്നാമതുമാണ്. ഗെയിംസിൽ 813 പോയിന്റുമായി കണ്ണൂർ രണ്ടാമതും 796 പോയിന്റുമായി തൃശൂർ മൂന്നാമതുമാണ്. അടുത്ത വർഷത്തെ കായികമേള കൊല്ലം ജില്ലയിൽ നടക്കും.

Summary

School Sports meet: Gold Cup goes to Thiruvananthapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER