Entertainment

ഇവര്‍ കെട്ടിപ്പൊക്കിയ സാമ്രാജ്യം വളരെ വലുതാണെന്ന് അറിയുന്നു; എനിക്ക് വിജയിക്കാന്‍ കഴിയുമെന്ന് അറിയില്ല: ശ്രീമയി 

അമ്മ തന്നെ വിട്ടുപോയെന്ന് കരുതാനാവില്ലെന്ന് അന്തരിച്ച നടി കല്‍പ്പനയെ അനുസ്മരിച്ച് മകള്‍ ശ്രീമയി പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലയാളിയുടെ മനസില്‍ എന്നും ഓര്‍ക്കുന്ന പേരാണ് നടി കല്‍പ്പനയുടേത്. നര്‍മ്മത്തില്‍ ചാലിച്ച കല്‍പ്പനയുടെ സംഭാഷണങ്ങള്‍ ഇന്നും സിനിമാ പ്രേമികളുടെ മനസില്‍ മായാതെ കിടക്കുന്നുണ്ട്. ഇപ്പോള്‍ അമ്മയുടെ പാത പിന്തുടര്‍ന്ന് മകളും സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. 

അമ്മ തന്നെ വിട്ടുപോയെന്ന് കരുതാനാവില്ലെന്ന് അന്തരിച്ച നടി കല്‍പ്പനയെ അനുസ്മരിച്ച് മകള്‍ ശ്രീമയി പറയുന്നു. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീമയി മനസ്സു തുറന്നത്. ശ്രീസംഖ്യ എന്ന പേരില്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് ശ്രീമയി. കുഞ്ചിയമ്മയും അഞ്ച് മക്കളും, മോളിക്കുട്ടി സ്വയം വരം എന്നീ ചിത്രങ്ങളിലാണ് ശ്രീമയി നായികാ വേഷത്തില്‍ എത്തുന്നത്.

അമ്മ പോയതിന് ശേഷമാണ് സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. അമ്മയും അമ്മയുടെ സഹോദരിമാരായ കലാരഞ്ജിനിയും ഉര്‍വശിയും ഉണ്ടാക്കിയെടുത്ത സാമ്രാജ്യം വളരെ വലുതാണെന്ന് തിരിച്ചറിയുന്നു. എനിക്ക് സിനിമയില്‍ എത്രത്തോളം വിജയിക്കാന്‍ കഴിയുമെന്ന് അറിയില്ല.

സിനിമയുടെ പഠിത്തം പാതിവഴിയില്‍ ഉപേക്ഷിക്കില്ലെന്ന് കലാ രഞ്ജിനിക്ക് വാക്ക് നല്‍കിയിട്ടുണ്ട്. ഉര്‍വശി പ്രത്യേകിച്ച് അഭിപ്രായമൊന്നും പറഞ്ഞില്ല. ഞാനും കല്‍പ്പനയും അമ്മയും മകളും ആയിരുന്നില്ല. അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും ശ്രീമയി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം