Entertainment

ഇവർ ഒന്നിച്ചിട്ട് 40 വർഷം; ഹേമമാലിനിക്കും ധർമേന്ദ്രയ്ക്കും ആശംസകളുമായി ഇഷ

അച്ഛന്റേയും അമ്മയുടേയും പഴയ ചിത്രങ്ങളാണ് ഇഷ പങ്കുവെച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ഏക്കാലത്തേയും മികച്ച പ്രണയജോഡികളായിരുന്നു ഹേമമാലിനിയും ധർമേന്ദ്രയും. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഇവർ സൂപ്പർ ജോഡികൾ തന്നെയാണ്. ഇപ്പോൾ 40ാം വിവാഹവാർഷികം ആഘോഷിക്കുകയാണ് ഇരുവരും. അച്ഛന്റേയും അമ്മയുടേയും സ്പെഷ്യൽഡേയിലും മനോഹരമായ ചിത്രങ്ങൾക്കൊപ്പം ആശംസകൾ നേർന്നിരിക്കുകയാണ് ഇരുവരുടേയും മകളും നടിയുമായ ഇഷ ഡിയോൾ. 

അച്ഛന്റേയും അമ്മയുടേയും പഴയ ചിത്രങ്ങളാണ് ഇഷ പങ്കുവെച്ചിരിക്കുന്നത്. ഒന്നിച്ച് ഒരുപാട് കാലം ജീവിക്കാൻ ഇരുവർക്കും സാധിക്കട്ടേ എന്നും ഇഷ കുറിക്കുന്നു. മകൾ അഹാനയും ആശംസകൾ അറിയിച്ചിട്ടുണ്ട്. പ്രണയജോഡിക്ക് ആശംസകൾ അറിയിച്ച് നിരവധി ആരാധകരും രം​ഗത്തെത്തി. തുടർന്ന് വിവാഹ ആശംസകൾ നേർന്ന ആരാധകർക്ക് നന്ദി ഹേമമാലിനി നന്ദി പറഞ്ഞു. 

ഷോലെ, സീത ഓർ ​ഗീത, ധില​ഗി ആൻഡ് ഡ്രീം ​ഗേൾ തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചിരുന്നു. 1979 ലാണ് ഇരുവരും വിവാഹിതരാകുന്നത്. പ്രകാശ് കൗറാണ് ധർമേന്ദ്രയുടെ ആദ്യ ഭാര്യ. നടന്മാരായ സണ്ണി ഡിയോൾ, ബോബി ഡിയോൾ എന്നിവർ ഈ ബന്ധത്തിലുണ്ടായ മക്കളാണ്. സിനിമയിലും രാഷ്ട്രീയത്തിലും നിറഞ്ഞു നിൽക്കുകയാണ് ഹേമമാലിനി. അടുത്തി‌ടെയിറങ്ങിയ ഷിംല മിർച്ചിയാണ് ഹേമമാലിനിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT