Entertainment

ഇഷ്ട നായകന്‍മാര്‍ മൂന്നുപേര്‍, ഒരാള്‍ എന്റെ പുരുഷന്‍, മറ്റു രണ്ടുപേര്‍; തുറന്നുപറഞ്ഞ് ജ്യോതിക 

ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായി 20 വർഷങ്ങളോളം നീണ്ട തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നായകൻമാർ ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

മിഴിലെ മുന്‍നിര നടന്‍മാര്‍ക്കൊപ്പം ബിഗ് ബജറ്റ് സിനിമകളിലും അതുപോലെതന്നെ നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച നടിമാരിലൊരാളാണ് ജ്യോതിക. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന ജ്യോതിക ഹൗ ഓൾഡ് ആർ യു എന്ന മലയാള സിനിമയുടെ തമിഴ് റീമേക്കിലൂടെയാണ് അഭിനയത്തിലേക്ക് തിരിച്ചുവന്നത്. ഇപ്പോൾ കാട്രിൻമൊഴി എന്ന തന്റെ ഏറ്റവും പുതിയ ചിത്രം റിലീസിനെത്തുന്നതിന്റെ തിരക്കുകളിലാണ് ജ്യോതിക. 

സിനിമയുടെ പ്രചരണപരിപാടികളിൽ പങ്കെടുക്കുന്നതിനിടയിൽ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായി 20 വർഷങ്ങളോളം നീണ്ട തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നായകൻമാർ ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. 'എന്റെ പ്രിയപ്പെട്ട നായകന്‍മാര്‍ മൂന്ന് പേരാണ്. അവരുടെ കൂടെ ജോലി ചെയ്യാന്‍ ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു. അതില്‍ ഒരാള്‍ എന്റെ പുരുഷന്‍ (സൂര്യ) തന്നെ. മാധവന്‍, അജിത്ത് എന്നിവരാണ് മറ്റു രണ്ടുപേര്‍'- ആരാധകന്റെ ചോദ്യത്തിന് ജ്യോതിക നൽകിയ മറുപടി ഇങ്ങനെ. 

വിദ്യാ ബാലന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ഹിന്ദി ചിത്രം തുമാരി സുലുവിന്റെ തമിഴ് റീമേക്കാണ് കാട്രിന്‍ മൊഴി. ബിഗ് ബജറ്റ് സിനിമകളില്‍ നിന്ന് ഒരുപാട് അവസരങ്ങള്‍ തേടിയെത്തുന്നുവെങ്കിലും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാനാണ് താൻ ആ​ഗ്രഹിക്കുന്നതെന്നും കാട്രിന്‍മൊഴിയില്‍ ഒരു നടി എന്ന നിലയില്‍ തനിക്ക് ഒരുപാട് ചെയ്യാന്‍ സാധിച്ചുവെന്നും ജ്യോതിക പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം