Entertainment

ഇഷ്ടമില്ലാത്ത രാഷ്ട്രീയത്തെക്കുറിച്ച് തുറന്നു പറയുകതന്നെ ചെയ്യും; നിലപാട് വ്യക്തമാക്കി സിദ്ധാര്‍ത്ഥ്

സിനിമയിലെ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതുകൊണ്ടും രാഷ്ട്രീയ നിലപാടുകള്‍കൊണ്ടും ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന താരമാണ് തെന്നിന്ത്യന്‍ നടന്‍ സിദ്ധാര്‍ത്ഥ്.

Author : സമകാലിക മലയാളം ഡെസ്ക്

സിനിമയിലെ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതുകൊണ്ടും രാഷ്ട്രീയ നിലപാടുകള്‍കൊണ്ടും ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന താരമാണ് തെന്നിന്ത്യന്‍ നടന്‍ സിദ്ധാര്‍ത്ഥ്. സോഷ്യല്‍ മീഡിയയില്‍ തീവ്രവലതുപക്ഷ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവരില്‍ മുന്‍പന്തിയിലാണ് സിദ്ധാര്‍ത്ഥിന്റെ സ്ഥാനം. തനിക്ക് ഇഷ്ടമില്ലാത്ത രാഷ്ട്രീയത്തെപ്പറ്റി സാമൂഹ്യ മാധ്യമങ്ങളിലൂടെ തുറന്നുപറയുന്നത് തുടരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. 

ഇഷ്ടമില്ലാത്ത രാഷ്ട്രീയത്തെ കുറിച്ച് തുറന്നുപറയുകതന്നെ ചെയ്യും. സിനിമയില്‍ തെരഞ്ഞെടുക്കുന്ന റോളുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് സോഷ്യല്‍ മീഡിയയില്‍ക്കൂടി പങ്കുവയ്ക്കുന്ന തന്റെ നിലപാടുകള്‍. പ്രതികരിക്കുന്നതിന് മുമ്പ് ചിന്തിക്കാറില്ല. നിരവധി ചിന്തകള്‍ക്ക് ഒടുവിലാണ് ഇപ്പോഴത്തെ നിലയിലേക്ക് എത്തിയിരിക്കുന്നത്. ഈ നിശ്ചിത പൊയിന്റിലെത്തിക്കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ക്ക് എപ്പോഴും ചിന്തിക്കേണ്ട ആവശ്യമില്ല-സിദ്ധാര്‍ത്ഥ് പറയുന്നു. 

നിങ്ങളൊരു രാഷ്ട്രീയക്കാരനാണെങ്കില്‍ എല്ലാ ദിവസവും എന്താണ് പറയുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിവരും. എന്നാല്‍ നിങ്ങള്‍ നിങ്ങളെത്തന്നെയാണ് പ്രതിനിധീകരിക്കുന്നതെങ്കില്‍ അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറയുന്നു. 

താരമെന്ന നിലയിലാണ് ആളുകള്‍ തന്റെ വാക്കുകള്‍ ശ്രദ്ധിക്കുന്നതെന്നുംതാര പദവി താന്‍ ആസ്വദിക്കുന്നുണ്ടെന്നും പറയുന്ന സിദ്ധാര്‍ത്ഥ്, ആ പദവികൊണ്ട് നല്ലതല്ലാത്ത ഒന്നിനെയും സംരക്ഷിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT