Entertainment

'ഇസയുടെ അലമ്പ് അങ്കിളിന് പിറന്നാളാശംസ'; അപ്പന്റെ ഫ്രണ്ടായതുകൊണ്ട് അലമ്പായെന്ന് ജയസൂര്യ

ഇരുവരുടെയും കുടുംബത്തോടൊപ്പമുള്ള ചിത്രവും ചാക്കോച്ചന്‍ പങ്കുവച്ചിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ പ്രിയതാരം ജയസൂര്യയുടെ ജന്മദിനമാണ് ഇന്ന്. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. ഇതിനിടെ നടന്‍ കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. ഇസയുടെ അലമ്പ് അങ്കിള്‍ എന്നായിരുന്നു ജയസൂര്യയ്ക്കുള്ള ആശംസാ പോസ്റ്റില്‍ ചാക്കോച്ചന്‍ കുറിച്ചത്. 

'ജന്മദിനാശംസകള്‍ അളിയാ' എന്നു തുടങ്ങുന്ന പോസ്റ്റില്‍ ഇസയുടെ ഏറ്റവും അലമ്പ് അങ്കിളും ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളും എന്നാണ് ജയസൂര്യയെ ചാക്കോച്ചന്‍ വിശേഷിപ്പിക്കുന്നത്. ഇരുവരുടെയും കുടുംബത്തോടൊപ്പമുള്ള ചിത്രവും ചാക്കോച്ചന്‍ പങ്കുവച്ചിട്ടുണ്ട്.

എന്നാല്‍ പോസ്റ്റിനേക്കാള്‍ രസകരമായ മറുപടിയായിരുന്നു ജയസൂര്യ ഇതിന് നല്‍കിയത്. എടാ നിന്റെ അപ്പന്റെ ഫ്രണ്ട് ആയതുകൊണ്ടാണ് ഞാന്‍ അലമ്പായത്' എന്നാണ് ജയസൂര്യ ഇസയ്‌ക്കെന്നോണം മറുപടി നല്‍കിയിരിക്കുന്നത്. എന്തായാലും ആരാധകര്‍ക്ക് പോസ്റ്റും കമന്റും നന്നായി ഇഷ്ടപ്പെട്ട മട്ടാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം