Entertainment

'ഇൻ ഇന്ത്യ എവരി ഹോം വൺ വാത്സല്യം മമ്മൂട്ടി ഷുവർ'; ടൊവിനോയുടെ കിടിലൻ ഡയലോ​​ഗുമായി ടീസറെത്തി 

ബന്ധങ്ങളുടെ വിലയെക്കുറിച്ച് ടൊവിനോ സംസാരിക്കുന്നതാണ് ടീസറിൽ കാണാനാകുക

Author : സമകാലിക മലയാളം ഡെസ്ക്

ടൊവിനോ തോമസ് നായകനാകുന്ന കിലോമീറ്റേഴ്‌സ്‌ ആൻഡ് കിലോമീറ്റേഴ്‌സിന്റെ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ടൊവിനോയുടെ പിറന്നാള്‍ ദിനത്തില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് ടീസര്‍ റിലീസ് ചെയ്തത്. ബന്ധങ്ങളുടെ വിലയെക്കുറിച്ച് ടൊവിനോ സംസാരിക്കുന്നതാണ് ടീസറിൽ കാണാനാകുക. 

ഒപ്പം യാത്രചെയ്തെത്തുന്ന വിദേശ വനിതയോടാണ് ബന്ധങ്ങളുടെ വിലയെക്കുറിച്ച് ടൊവിനോ പറയുന്നത്. സംസാരത്തിനിടയിൽ മമ്മൂട്ടി ചിത്രം വാൽസല്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് ഏറെ ആകർഷകം. "ഇൻ മൈ ഹോം ഐ വാൽസല്യം മമ്മൂട്ടി. ഇൻ ഇന്ത്യ എവരി ഹോം വൺ വാത്സല്യം മമ്മൂട്ടി ഷുവർ", എന്നെല്ലാമാണ് ഇം​ഗ്ലീഷ് സംസാരം. 

ടൊവിനോ നിര്‍മാണരംഗത്തേയ്ക്ക് കടക്കുന്നും എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ജിയോ ബേബി ആണ് സംവിധായകൻ. ടൊവിനോക്കൊപ്പം റംഷി അഹമ്മദ്, ആന്റോ ജോസഫ്, സിനു സിദ്ധാർഥ് എന്നിവരും നിർമാണരം​ഗത്തുണ്ട്. ഒരു റോഡ് മൂവിയായാണ്‌ ചിത്രം ഒരുങ്ങുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പ്രവാസികള്‍ക്ക് തിരിച്ചടി; ദുബൈയില്‍ ഇനി ജീവിത ചെലവേറും, പുതിയ താമസ നിയമം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം