Entertainment

''ഈ കോണ്‍ഫിഡന്‍സിനെ അണ്ടര്‍എസ്റ്റിമേറ്റ് ചെയ്യരുത്''; ത്രില്ലടിപ്പിച്ച് ആസിഫ് അലി, വീഡിയോ

ആസിഫ് അലി ഡോണ്‍ കഥാപാത്രമായി എത്തുന്ന ചിത്രം നവംബര്‍ 1 നാണ് തിയേറ്ററുകളില്‍ എത്തുക.

Author : സമകാലിക മലയാളം ഡെസ്ക്

സിഫ് അലിയെ നായകനാക്കി അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന അണ്ടര്‍ വേള്‍ഡിന്റെ രണ്ടാമത്തെ ടീസറും പുറത്തുവിട്ടു. ആസിഫ് അലി ഡോണ്‍ കഥാപാത്രമായി എത്തുന്ന ചിത്രം നവംബര്‍ 1 നാണ് തിയേറ്ററുകളില്‍ എത്തുക.

രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം പൊളിറ്റിക്കല്‍ ഡോണ്‍ ത്രില്ലര്‍ ആണെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഒരു മിനിറ്റില്‍ താഴെയുള്ള ടീസര്‍ മ്യൂസിക് കൊണ്ടും അവതരണം കൊണ്ടുമെല്ലാം മൊത്തത്തില്‍ സസ്‌പെന്‍സ് ആണ് പ്രേക്ഷകന് നല്‍കുന്നത്. 

2017ല്‍ റിലീസായ 'കാറ്റി'ന് ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അമല്‍ നീരദിന്റെ സിഐഎയുടെ രചന നിര്‍വ്വഹിച്ച ഷിബിന്‍ ഫ്രാന്‍സിസ് ആണ് അണ്ടര്‍ വേള്‍ഡിന്റെയും തിരക്കഥ എഴുതിയിരിക്കുന്നത്. നിര്‍മ്മാണം ഡി14 എന്റര്‍ടെയ്ന്‍മെന്റ്‌സ്.

ഫര്‍ഹാന്‍ ഫാസില്‍, മുകേഷ്, ലാല്‍ ജൂനിയര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അലക്‌സ് ജെ പുളിയ്ക്കലാണ് ഛായാഗ്രഹണം. യക്‌സാന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്ന് സംഗീതം. വിതരണം ഫ്രൈഡേ ഫിലിം ഹൗസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം