Entertainment

ഈ ചിത്രത്തില്‍ പ്രണവുണ്ട്, നിങ്ങള്‍ക്ക് കണ്ടുപിടിക്കാനാവുമോ? ഹൃദയത്തിലെ ചിത്രവുമായി വിനീത്; വൈറല്‍

ഹൃദയത്തിലെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും ചേര്‍ന്ന് കൈ ഉയര്‍ത്തി ആര്‍ത്തുവിളിക്കുകയാണ് ചിത്രത്തില്‍

Author : സമകാലിക മലയാളം ഡെസ്ക്

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ചിത്രം ഹൃദയം അണിയറയില്‍ ഒരുങ്ങുകയാണ്. ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഹൃദയത്തിലെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും ചേര്‍ന്ന് കൈ ഉയര്‍ത്തി ആര്‍ത്തുവിളിക്കുകയാണ് ചിത്രത്തില്‍. വിനീത് ശ്രീനിവാസന്‍ ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. 

പ്രണവിനെ അന്വേഷിക്കുന്നവരോട്, ചിത്രത്തില്‍ പ്രണവുണ്ട്. കണ്ടുപിടിക്കാന്‍ ശ്രമിക്കൂ' എന്ന അടിക്കുറിപ്പിലാണ് വിനീത് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മുകളില്‍ നിന്നുള്ള ചിത്രമായതിനാല്‍ എല്ലാവരുടേയും മുഖം വ്യക്തമല്ല. അതിനാല്‍ തന്നെ വലിയ ചര്‍ച്ച തന്നെയാണ് പോസ്റ്റിന് അടിയില്‍ നടക്കുന്നത്. പല ആരാധകരും പലരേയും ചൂണ്ടിക്കാട്ടുന്നുണ്ട്. ഗ്രേ ടീഷര്‍ട്ട് അണിഞ്ഞ് സൈഡില്‍ നില്‍ക്കുന്ന ആളാണ് പ്രണവ് എന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. ടേബിളിന് മുകളില്‍ കയറി നിന്ന് ഫോട്ടോ എടുക്കുന്നയാളും സംശയനിഴലിലാണ്. അതേ സമയം കൂട്ടത്തിലെ ഏക ഇടംകൈയനാണ് പ്രണവ് എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. നിങ്ങള്‍ ഫോട്ടോ എടുക്കാന്‍ നിന്ന ഗ്യാപ്പില്‍ പുള്ളി ഹിമാലയത്തില്‍ പോയിട്ടുണ്ടാകും എന്നുള്ള രസികന്‍ കമന്റുകളും ഇതിനൊപ്പം ലഭിക്കുന്നുണ്ട്. പോസ്റ്റിന് താഴെ ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. 

വിനീത് ശ്രീനിവാസന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായികയായി എത്തുന്നത്. ദര്‍ശന രാജേന്ദ്രനും ഒരു പ്രധാന വേഷത്തിലെത്തുന്നു. വിശാഖ് സുബ്രഹ്മണ്യം നിര്‍മ്മിക്കുന്ന ഹൃദയത്തിന്റെ സഹനിര്‍മാതാവ് നോബിള്‍ ബാബു തോമസാണ്. 2020 ഓണം റീലീസായാണ് ചിത്രം ഒരുക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍