Entertainment

ഈ പൊടിമീശക്കാരിയെ പിടികിട്ടിയോ? പ്രിയനായികയുടെ കുട്ടിക്കാല ചിത്രം കണ്ട് ചിരിയടക്കാനാവാതെ ആരാധകർ 

പൊടിമീശ വച്ച ആ കുഞ്ഞുമുഖത്തെ ഭാവം കണ്ടാൽ ആർക്കാണ് ചിരിവരാത്തത്?

Author : സമകാലിക മലയാളം ഡെസ്ക്

പൊടിമീശ വച്ച ആ കുഞ്ഞുമുഖത്തെ ഭാവം കണ്ടാൽ ആർക്കാണ് ചിരിവരാത്തത്. ചിത്രം കണ്ടവരുടെയെല്ലാം മുഖത്ത് ചിരിപടർത്തിയ ആ താരം നടി ദീപിക പദുക്കോണാണ്. 2020ന്റെ ആശംസകൾ നേരാനാണ് തന്റെ കുട്ടിക്കാലത്തെ ഒരു ചിത്രം ദിപിക പങ്കുവച്ചത്.

രസകരമായ ചിത്രത്തില്‍ കുഞ്ഞു ദീപികയുടെ മുഖഭാവവും മുഖത്ത് വരച്ച മീശയുമാണ് ആരാധകരെ ചിരിപ്പിക്കുന്നത്. കുട്ടിക്കാലത്ത് ദീപിക പങ്കെടുത്ത ഒരു പരിപാടിയില്‍ നിന്നുമുള്ളതാണ് ചിത്രം. എല്ലാവർക്കും അവരവരുടെ ചിന്തകളെക്കുറിച്ചും ചെയ്യുന്ന കാര്യത്തെക്കുറിച്ചും വ്യക്തതയുണ്ടാകട്ടെ എന്ന് കുറിച്ചുകൊണ്ടാണ് 2020ന്റെ സന്തോഷം ദീപിക പങ്കുവച്ചത്. 

ഈ മാസം 10-ാം തിയതി തിയേറ്ററുകളിൽ എത്താനൊരുങ്ങുന്ന ദീപികയുടെ ഏറ്റവും പുതിയ ചിത്രം ഛപാക്കിന്റെ പ്രമോഷൻ തിരക്കുകളിലാണ് താരമിപ്പോൾ. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കി മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഛപാക്.

2005 ലാണ് ലക്ഷ്മി ആക്രമണത്തിന് ഇരയാകുന്നത്. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പതിനഞ്ചാം വയസിലാണ് ലക്ഷ്മിക്ക് അത് നേരിടേണ്ടിവന്നത്. പിന്നീടിങ്ങോട്ട് ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്കു വേണ്ടിയായിരുന്നു ലക്ഷ്മിയുടെ ജീവിതം. ‘സ്റ്റോപ്പ് സെയില്‍ ആസിഡ്’ എന്ന പേരിൽ ആസിഡ് അക്രമണങ്ങൾക്കും ആസിഡ് വിൽപനയ്ക്കുമെതിരെ ഒരു സ്ഥാപനവും ലക്ഷ്മി നടത്തുന്നുണ്ട്. ദീപിക പദുക്കോണും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

SCROLL FOR NEXT