Entertainment

ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കും, ട്വിറ്റർ അക്കൗണ്ട് തിരിച്ചുപിടിക്കാൻ സഹായം ചോദിച്ച് ഖുശ്ബു 

1.3 മില്യണ്‍ ഫോളേവേഴ്സുള്ളതാണ് ഖുശ്ബുവിന്റെ ട്വിറ്റർ അക്കൗണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ടി ഖുശ്ബുവിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. മൂന്ന് വ്യത്യസ്ത തരത്തില്‍ ലോഗിന് ചെയ്യാന്‍ ശ്രമിച്ചിരുന്നതിനാല്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി തോന്നുന്നു എന്ന് അറിയിച്ചുകൊണ്ട് നടി തന്നെയാണ് ഈ വിവരം പങ്കുവച്ചത്. ഈ പ്രശ്നം എങ്ങനെ പരിഹരിക്കണമെന്ന് ആരാധകരോട് സഹായം ചോദിച്ചായിരുന്നു ഖുശ്ബുവിന്റെ കുറിപ്പ്. 

1.3 മില്യണ്‍ ഫോളേവേഴ്സുള്ളതാണ് ഖുശ്ബുവിന്റെ ട്വിറ്റർ അക്കൗണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് വ്യക്തതയില്ലെന്നും പ്രശ്‌നം പരിഹരിക്കാമെന്ന് ആര്‍ക്കെങ്കിലും പറയാൻ കഴിയുമെങ്കില്‍ നന്നായിരിക്കുമെന്നും താരം കുറിച്ചു. 

”മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് മൂന്ന് തരത്തില്‍ ലോഗിന് ചെയ്യാന്‍ ശ്രമിച്ചതിനാൽ എന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ട്വിറ്ററില്‍ നിന്ന് എനിക്ക് ഒരു സന്ദേശം ലഭിച്ചു. കഴിഞ്ഞ 48 മണിക്കൂറായി എനിക്ക് ലോഗിന്‍ ചെയ്യാനോ പാസ്വേർഡ് മാറ്റാനോ സാധിക്കുന്നില്ല. എന്റെ അക്കൗണ്ട് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും സാധ്യതയുണ്ടെന്നാണ് ട്വിറ്ററിൽ നിന്ന് ലഭിക്കുന്ന അറിയിപ്പ്. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്ന് ആര്‍ക്കെങ്കിലും എന്നെ അപ്ഡേറ്റ് ചെയ്യാന്‍ കഴിയുമെങ്കില്‍ നന്നായിരിക്കും. ആദ്യമേ നന്ദി പറയുന്നു. വീട്ടില്‍ നില്‍ക്കൂ… സുരക്ഷിതമായി തുടരൂ” ഖുശ്ബു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പില്‍ കെപിസിസി അധ്യക്ഷ പദവിയിലേക്ക്? ചരടുവലി ശക്തമാക്കി കെസി; പുനഃസംഘടന ഉടന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 65 lottery result

എസ് ശ്രീജിത്തിന്റെ സ്ഥാനക്കയറ്റം ചട്ടവിരുദ്ധം; ഡിജിപിയാക്കാന്‍ എന്താണിത്ര തിടുക്കം?; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

'ലാല്‍ സാര്‍ ഒന്നും മിണ്ടാതെ ഡ്രസും മാറി വന്ന് ചെളിയില്‍ കിടന്നുരുണ്ടു'; എങ്ങനെ ഒരാള്‍ക്ക് ഇങ്ങനാകാന്‍ സാധിക്കുന്നു!

ഉദുമ ഗ്രാമപഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്: ചന്ദ്രൻ നാലാംവാതുക്കൽ പ്രസിഡന്റ്