Entertainment

ഈ ബോട്ടില്‍ ക്യാപ് ചലഞ്ചിനെ വെല്ലാന്‍ ആരുണ്ട്?; ഒറ്റച്ചവിട്ടില്‍ 3 കുപ്പികളുടെ അടപ്പുകള്‍ അടിച്ചുതെറിപ്പിച്ച് വിദ്യുത് ജാംവാല്‍ ( വീഡിയോ) 

ഹോളിവുഡില്‍ നിന്ന് ജേസണ്‍ സ്റ്റാഫത്തിനും ബോളിവുഡില്‍ നിന്ന് അക്ഷയ് കുമാറിനും പിന്നാലെ മലയാളത്തില്‍ നീരജ് മാധവനും ചലഞ്ച് ഏറ്റെടുത്തത് വാര്‍ത്തയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

മൂഹമാധ്യമങ്ങളില്‍ തരംഗമാകുന്ന ഏറ്റവും പുതിയ ചലഞ്ചാണ് കുപ്പിയുടെ അടപ്പ് കാല്‍ കൊണ്ട് തെറിപ്പിക്കുന്ന ബോട്ടില്‍ ക്യാപ് ചലഞ്ച്. ഹോളിവുഡില്‍ നിന്ന് ജേസണ്‍ സ്റ്റാഫത്തിനും ബോളിവുഡില്‍ നിന്ന് അക്ഷയ് കുമാറിനും പിന്നാലെ മലയാളത്തില്‍ നീരജ് മാധവനും ചലഞ്ച് ഏറ്റെടുത്തത് വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ബോട്ടില്‍ ക്യാപ് ചലഞ്ചിനെ അതുക്കും മേലെ എത്തിച്ചിരിക്കുകയാണ് ബോളിവുഡ് നടന്‍ വിദ്യുത് ജാംവാല്‍.

ഒറ്റച്ചവിട്ടിന് മൂന്ന് കുപ്പികളുടെ അടപ്പ് അടിച്ചുതെറിപ്പിച്ച് വിദ്യുത് ഞെട്ടിച്ചിരിക്കുകയാണ്. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. 

കഴിഞ്ഞദിവസം യുവനടന്‍ നീരജ് മാധവന്‍ ബോട്ടില്‍ ക്യാപ് ചലഞ്ച് ഏറ്റെടുത്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോ വ്യാപകമായാണ് പ്രചരിച്ചത്. സത്യത്തില്‍ ഇതത്ര എളുപ്പമല്ലെന്നും അക്ഷയ് കുമാറില്‍ നിന്നും ജേസണ്‍ സ്റ്റാഥത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചാലഞ്ചെന്നും നീരജ് പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

ദയനീയം ചെന്നൈ സൂപ്പര്‍ കിങ്‌സ്; ആര്‍സിബിയുടെ 'റോയൽ' പണിഷ്മെന്റ്

ഷാര്‍ജയില്‍ വീണ്ടും ഇറാന്റെ വ്യോമാക്രമണം; ലക്ഷ്യമിട്ടത് ഖോര്‍ഫക്കാന്‍ തുറമുഖം

തമ്മില്‍ത്തലി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍; മണ്ഡലം വൈസ് പ്രസിഡന്റിന്റെ ആക്രമിച്ചത് സെക്രട്ടറിയും സംഘവും

ഒരു സിക്‌സ് തൂക്കി, അത്രമാത്രം; സഞ്ജു മൂന്നാം പോരിലും തിളങ്ങിയില്ല

SCROLL FOR NEXT