വിവാദം കത്തിപ്പടര്‍ന്ന സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രം പത്മാവദ് ആഗോളതലത്തില്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. യുഎസിലെ ഒരു കുടുംബം ഒരു പടി കടന്നാണ് പത്മാവതിനെ വരവേറ്റത്. കുടുംബത്തിന് ഒന്നിച്ചിരുന്നു സിനിമ കാണാന്‍ ഒരു തീയറ്റര്‍ മൊത്തം ബുക്ക് ചെയ്തു. ഇത് കൂടാതെ പത്മാവതിയെ പ്പോലെ വസ്ത്രം ധരിച്ചാണ് ഇവര്‍ തീയറ്ററില്‍ എത്തിയത്.
സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയ കുടുംബമാണ് സിനിമ കാണാന്‍ കാലിഫോര്‍ണിയയിലെ ഒരു തീയറ്റര്‍ തന്നെ വാങ്ങിയത്. സിനിമയില്‍ ദീപിക പദുക്കോണ്‍ ധരിച്ചിരിക്കുന്നതുപോലെ ചുവന്ന ലഹങ്കയും ആഭരണങ്ങളും ധരിച്ചാണ് എല്ലാവരും എത്തിയത്. സിനിമ തുടങ്ങുന്നതിന് മുന്‍പ് സിനിമയിലെ ഗൂമര്‍ ഗാനത്തിനൊപ്പം ചുവടുവെക്കാനും അവര്‍ മറന്നില്ല.
San Francisco Bay Area families bought a whole show of the movie theater (in Sunnyvale, California) to see Padmaavat and there was a dress code - "Every one should dress like Padmavati." And before the show there was this dancing
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates