Entertainment

ഈ മണ്ടത്തരം ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കല്ലെ, ഫോട്ടോയ്ക്ക് കിട്ടിയ കമന്റുകളോട് പ്രതികരിച്ച് ചാന്ദിനി 

കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് തുടര്‍ച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്ന കമന്റുകള്‍ക്കുള്ള മറുപടിയുമായി നേരിട്ടെത്തിയിരിക്കുകയാണ് നടി ചാന്ദിനി

Author : സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് തുടര്‍ച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്ന കമന്റുകള്‍ക്കുള്ള മറുപടിയുമായി നേരിട്ടെത്തിയിരിക്കുകയാണ് നടി ചാന്ദിനി ശ്രീധരന്‍. ഫോട്ടോയില്‍ നടിയുടെ നെറ്റിയില്‍ സിന്ദൂരം കണ്ടതോടെ താരത്തിന്റെ വിവാഹം കഴിഞ്ഞോ എന്ന് സംശയിച്ച് കമന്റ് ചെയ്തവര്‍ക്കാണ് ചാന്ദിനിയുടെ മറുപടി. തന്റെ അടുത്ത ചിത്രത്തിലെ കഥാപാത്രത്തിന്റെ ഭാഗമായാണ് സിന്ദൂരം ചാര്‍ത്തിയിട്ടുള്ളതെന്നും വിവാഹം കഴിഞ്ഞിട്ടില്ലെന്നുമാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ താരം വിശദീകരിച്ചിട്ടുള്ളത്. അല്ലൂ രാമേന്ദ്രന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് ചാന്ദിനി ഇപ്പോള്‍. 

കഴിഞ്ഞ ദിവസം നടി അപര്‍ണ്ണാ ബാലമുരളിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് പങ്കുവെച്ച ചിത്രത്തിലാണ് ചാന്ദിനിയെ ആദ്യമായി സിന്ദൂരം അണിഞ്ഞ് കണ്ടത്. ചിത്രം പങ്കുവെച്ചയുടന്‍ വിവാഹം കഴിഞ്ഞോ എന്ന സംശയവുമായി ആരാധകര്‍ എത്തിയിരുന്നു. പിന്നാല അല്ലൂ രാമേന്ദ്രന്റെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചങ്കിലും കല്ല്യാണത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഒഴിഞ്ഞിരുന്നില്ല. ഇതോടെയാണ് താരം നേരിട്ട് വീഡിയോയിലൂടെ മറുപടിയുമായി എത്തിയത്. തന്റെ വിവാഹം കഴിഞ്ഞില്ലെന്നും സിനിമയിറങ്ങുമ്പോള്‍ രാമേന്ദ്രന്റെ കഥ ആസ്വദിക്കൂ എന്നും ചാന്ദിനി പറയുന്നു. ഈ മണ്ടത്തരം ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കല്ലെ എന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കും'; ടാസ്‌ക് ഫോഴ്‌സ് പ്രഖ്യാപിച്ച് മോദി, നന്ദന്‍ നിലേക്കനി തലവന്‍

റൈഡ് മോഡിലുള്ള ബൈക്ക് വാങ്ങാന്‍ പ്ലാനുണ്ടോ?; ബാധ്യതയാവാതിരിക്കാന്‍ ഇതാ 20-4-10 റൂള്‍, അറിയേണ്ടതെല്ലാം

ക്ലീന്‍ സ്വീപ്‌: വൈഭവിന് ഫിഫ്റ്റി, മായങ്ക് യാദവിന് 3 വിക്കറ്റ്; പരമ്പര തൂത്തുവാരി ഇന്ത്യ

ടാസ്‌ക് ഫോഴ്‌സ് പ്രഖ്യാപിച്ച് മോദി, ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സിദ്ധരാമയ്യ, പരമ്പര തൂത്തുവാരി ഇന്ത്യ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

'എന്നോടെങ്കിലും പറയാമായിരുന്നില്ലേ, ഞാന്‍ എവിടെയെങ്കിലും കൊണ്ടുപോയി ചികിത്സിച്ചേനെ...'; കൊച്ചുകുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞ മമ്മൂട്ടി