Entertainment

'ഈ രം​ഗവും പപ്പ‌യുടെ എക്സ്പ്രഷനും'; പിറന്നാൾ ആശംസിച്ച് ശ്രീലക്ഷ്മി 

പൂച്ചയ്ക്കൊരു മുക്കുത്തി എന്ന ചിത്രത്തിലെ ജ​ഗതിയുടെ ഹിറ്റ് രം​ഗത്തിന്റെ ചിത്രം സഹിതമാണ് ശ്രീലക്ഷ്മിയുടെ ആശംസ

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ ഹാസ്യചക്രവര്‍ത്തി ജഗതി ശ്രീകുമാറിന് ഇന്ന് 69ാം പിറന്നാളാണ്. സിനിമാപ്രവർത്തകരും ആരാധകരുമടക്കം നിരവധി പേരാണ് ഹാസ്യ സാമ്രാട്ടിന് പിറന്നാൾ ആശംസകൾ നേർന്നത്. ഇക്കൂട്ടത്തിൽ മകൾ ശ്രീലക്ഷ്മിയും അച്ഛന് പിറന്നാളാശംസകൾ അറിയിച്ചിരിക്കുകയാണ്. 

പൂച്ചയ്ക്കൊരു മുക്കുത്തി എന്ന ചിത്രത്തിലെ ജ​ഗതിയുടെ ഹിറ്റ് രം​ഗത്തിന്റെ ചിത്രം സഹിതമാണ് ശ്രീലക്ഷ്മിയുടെ പോസ്റ്റ്. 'ഈ രം​ഗവും പപ്പ‌യുടെ ഭാവവും' എന്നാണ് ചിത്രത്തെക്കുറിച്ച് എഴുതിയിരിക്കുന്നത്. "പപ്പ എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് പപ്പയ്ക്ക് അറിയാമെന്ന് പ്രതീക്ഷിക്കുന്നു. പപ്പയ്ക്ക് പിറന്നാള്‍ ആശംസകള്‍", ശ്രീലക്ഷ്മി കുറിച്ചു.

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ജഗതിശ്രീകുമാര്‍ സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ്. 2012ലായിരുന്നു അപകടം. തുടര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിയത്. അടുത്തിടെ മക്കള്‍ക്കൊപ്പം ഒരു പരസ്യ ചിത്രത്തില്‍ അദ്ദേഹം എത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT