Entertainment

ഈ റാണ നമ്മള്‍ വിചാരിച്ച പോലെയല്ല കേട്ടോ; വിശാലിന്റെചിത്രത്തിന് വേണ്ടി പാട്ട് പാടി താരം

വിശാലും തമന്നയും ഒന്നിച്ചെത്തുന്ന 'ആക്ഷന്‍' എന്ന ചിത്രത്തിനു വേണ്ടിയാണ് റാണാ ഗാനം ആലപിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ ചലച്ചിത്രലോകത്ത് അറിയപ്പെടുന്ന താരമാണ് റാണ ദഗുബാട്ടി. 'ബാഹുബലി'യിലെ പല്‍വാല്‍ ദേവന്‍ എന്ന കഥാപാത്രമായിരുന്നു ഈ തെലുങ്ക് താരത്തെ തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടനാക്കി മാറ്റിയത്. എന്നാലിപ്പോള്‍ അഭിനയത്തില്‍ മാത്രമല്ല, സംഗീതത്തിലും താന്‍ പുലിയാണെന്ന് തെളിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.

വിശാലും തമന്നയും ഒന്നിച്ചെത്തുന്ന 'ആക്ഷന്‍' എന്ന ചിത്രത്തിനു വേണ്ടിയാണ് റാണാ ഗാനം ആലപിച്ചത്. ചിത്രത്തിന്റെ തെലുങ്ക് വേര്‍ഷനു വേണ്ടിയാണ് റാണാ പാടിയിരിക്കുന്നത്. കമ്പോസറായ ഹിപ്പ് ഹോപ്പ് ആധിയാണ് റാണായ്ക്കു വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. 'ലൈറ്റ്‌സ്, ക്യാമറ ആക്ഷന്‍' എന്ന് തുടങ്ങുന്ന റാംപ് ഗാനമാണ് റാണാ ആലപിച്ചിരിക്കുന്നത്. 

ഹൈദരാബാദിലെ സ്റ്റുഡിയോയില്‍ വെച്ചാണ് ഗാനം റെക്കോര്‍ഡ് ചെയ്തതെന്ന് കരുതുന്നു. സ്റ്റുഡിയോയില്‍ നിന്നുള്ള റാണയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നുണ്ട്. ഹിപ്‌ഹോപ് സ്റ്റുഡിയോയുടെ ട്വിറ്റര്‍ പേജിലാണ് റാണയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

സുന്ദര്‍ സിയാണ് ആക്ഷന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിന് പുറമെ തെലുങ്കാനയിലും ആന്ധ്രാപ്രദേശിലുമെല്ലാം വിശാലിന് ആരാധകരുള്ളതിനാല്‍ ചിത്രം തെലുങ്കിലും റിലീസ് ചെയ്യുന്നുണ്ട്. തെലുങ്ക് പതിപ്പില്‍ റാണാ ദഗ്ഗുബാട്ടിയും ഒരു സ്‌പെഷ്യല്‍ കഥാപാത്രമായി എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം വിവാഹമോചന കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു: ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍

രാമനും രാവണനും ബദലായി മെസിയും റൊണാൾഡോയും; ഒറ്റപ്പാലത്തെ പാവക്കൂത്ത് പന്തലിൽ പന്തുരുളുന്നു

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; പവന് 200 രൂപ കുറഞ്ഞു

കിടക്കയിൽ നിന്ന് മാറിയാൽ ഭയം, മടിയെന്ന് വിളിച്ച് തള്ളരുത്; എന്താണ് 'ക്ലിനോമാനിയ'?

SCROLL FOR NEXT