Entertainment

ഈ ലോകം വളരെ ചെറുതാണെന്ന് മിഥുനോട് അശ്വതി, സ്വപ്നത്തിൽ പോലും കരുതിയില്ലെന്ന് മറ‌ുപടി; വൈറലായി ത്രോബാക്ക് ചിത്രം 

അശ്വതി സുഹൃത്തുക്കളുമൊത്ത് കോളെജിലേക്ക് അതിഥികളായി സിനിമാ താരങ്ങളെ ക്ഷണിക്കാൻ ഒരു ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയപ്പോൾ പകർത്തിയ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വതാരകരായ മിഥുൻ രമേശും അശ്വതി ശ്രീകാന്തും സമൂ‌ഹമാധ്യമത്തിലൂടെ പങ്കുവച്ച ഒരു പഴയകാല ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇരുവരുടെയും കോളജ് പഠന കാലത്തുള്ള ചിത്രമാണ് ഇത്. 

പാലാ അൽഫോൻസാ കോളജിൽ പഠിക്കുന്ന സമയത്തെ ഈ ചിത്രം ആദ്യം പങ്കുവച്ചത് അശ്വതിയാണ്. കോളെജ് യൂണിയൻ അം​ഗമായിരുന്ന അശ്വതി സുഹൃത്തുക്കളുമൊത്ത് കോളെജിലേക്ക് അതിഥികളായി സിനിമാ താരങ്ങളെ ക്ഷണിക്കാൻ ഒരു ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയപ്പോൾ പകർത്തിയ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അന്ന് സിനിമയിലെ അഭിനേതാക്കള്‍ക്കൊപ്പം മിഥുനും അവിടെയുണ്ടായിരുന്നു. 

‘‘ഈ ഫോട്ടോയിൽ കാണുന്ന വ്യക്തികൾക്ക് നിങ്ങൾ അറിയുന്ന പലരുമായും സാദൃശ്യം തോന്നിയാൽ അത് തികച്ചും സ്വാഭാവികം മാത്രമാണ്’’ എന്ന് കുറിച്ചുകൊണ്ടാണ് ചിത്രം അശ്വതി പങ്കുവച്ചത്.  ഈ ലോകം വളരെ ചെറുതാണ് എന്നും മിഥുനെ ടാഗ് ചെയ്ത് എഴുതിയിട്ടുണ്ട്. 

‘‘ഈ ഫോട്ടോയിൽ കാണുന്ന കുട്ടിയുമായി ഇത്രയും സ്റ്റേജ് പങ്കുവയ്ക്കുമെന്ന് അന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. അശ്വതി ശ്രീകാന്ത്, അന്നത്തെ കോളജ് യൂണിയൻ മെബറിൽ നിന്ന് എക്കാലത്തേയും മികച്ച അവതാരകരിൽ ഒരാളിലേക്ക്’’– ചിത്രം പങ്കുവച്ചു കൊണ്ട് മിഥുൻ കുറിച്ചു. താൻ അന്ന് ഇവാനിയോസിൽ ഡിഗ്രി അവസാന വർഷ വിദ്യാർഥിയായിരുന്നെന്നും വിരൽത്തുമ്പിവാരോ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ചിത്രമെടുത്തതെന്നും മിഥുൻ കുറിച്ചു. സിനിമ ഇതുവരെ റിലീസായിട്ടില്ലെന്നും മിഥുൻ കൂട്ടിച്ചേർ‌ത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം

'പുറത്തെ ബഹളം ബാധിക്കും, ഞാൻ മെഷീനോ റോബോട്ടോ അല്ല!'