Entertainment

''ഈ സിനിമ മഞ്ജു വാര്യര്‍ എന്ന അഭിനേത്രി കാരണം ഉണ്ടായതാണ്''; സനല്‍ കുമാര്‍ ശശിധരന്‍

'ജീവിതത്തിന്റെ ഒരു ഏട് എന്ന് വിളിക്കാവുന്നത്ര ഇഴുക്കമുള്ള ഒരു യാത്രയായിരുന്നു അത്'

സമകാലിക മലയാളം ഡെസ്ക്

നല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കയറ്റം'. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ഈ സിനിമ ഏറെ പ്രതിസന്ധികള്‍ തരണം ചെയ്തിരുന്നു. ചിത്രീകരണത്തിനിടെ മഞ്ജു ഉള്‍പ്പെടുന്ന സംഘം പ്രളയത്തില്‍ കുടുങ്ങിയത് വാര്‍ത്തയായിരുന്നു. ഏറെ നേരത്തെ അനിശ്ചിതാവസ്ഥകള്‍ക്കൊടുവിലാണ് സംഘാംഗങ്ങളെ മുഴുവന്‍ സുരക്ഷിത സങ്കേതങ്ങളില്‍ എത്തിച്ചത്. 

ഇതെല്ലാം തരണം ചെയ്ത് ഇപ്പോള്‍ സിനിമ പായ്ക്കപ്പ് ആയിരിക്കുകയാണ്. ഇതോടനുബന്ധിച്ച് സംവിധായകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പ് ശ്രദ്ധേയമാവുകയാണ്. 'ജീവിതത്തിന്റെ ഒരു ഏട് എന്ന് വിളിക്കാവുന്നത്ര ഇഴുക്കമുള്ള ഒരു യാത്രയായിരുന്നു അത്' എന്നാണ് സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. സിനിമ പായ്ക്കപ്പ് ആയ ദിവസം മഞ്ജു ഉള്‍പ്പെടെയുള്ള സംഘാംഗങ്ങളുമൊന്നിച്ച് എടുത്ത ചിത്രം സഹിതമാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്്റ്റ്.

ഈ സിനിമ മഞ്ജു വാര്യര്‍ എന്ന അഭിനേത്രി കാരണം ഉണ്ടായതാണ് എന്നാണ് സനല്‍ കുമാര്‍ പറയുന്നത്. 'ഈ സിനിമ മഞ്ജു വാര്യര്‍ എന്ന അഭിനേത്രി കാരണം ഉണ്ടായതാണ്.. എന്നോ മനസ്സില്‍ വന്നു മറന്നു തുടങ്ങിയിരുന്ന ഒരു കഥാതന്തു ആകസ്മികമായുണ്ടായ ഒരു സംഭാഷണത്തിനിടെ അവരോട് സൂചിപ്പിച്ചതാണ്. പിന്നെയെല്ലാം സംഭവിക്കുകയായിരുന്നു. മൂന്നോ നാലോ ദിവസം കൊണ്ടാണ് എഴുതി തീര്‍ത്തത്..'- സനല്‍ കുമാര്‍ വ്യക്തമാക്കി.

സനല്‍കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ. 

അങ്ങനെ കയറ്റം ഷൂട്ട് കഴിഞ്ഞു. ജീവിതത്തിന്റെ ഒരു ഏട് എന്ന് വിളിക്കാവുന്നത്ര ഇഴുക്കമുള്ള ഒരു യാത്രയായിരുന്നു അത്. എന്താണ് സിനിമ എന്നതിനേക്കാൾ എന്താണ് മനുഷ്യൻ എന്ന് മനസിലാക്കാൻ കഴിയുന്ന ഒരുപാട് സന്ദർഭങ്ങൾ മുന്നിൽ കൊണ്ടുവെച്ച് കുരുക്കഴിച്ചുകൊണ്ട് സിനിമ സ്വയം രൂപം കൊള്ളുന്നത് ഞാനെന്റെ കാണ്ണാലെ കണ്ടു. ഈ സിനിമ മഞ്ജു വാര്യർ എന്ന അഭിനേത്രി കാരണം ഉണ്ടായതാണ്.. എന്നോ മനസ്സിൽ വന്നു മറന്നു തുടങ്ങിയിരുന്ന ഒരു കഥാതന്തു ആകസ്മികമായുണ്ടായ ഒരു സംഭാഷണത്തിനിടെ അവരോടു സൂചിപ്പിച്ചതാണ്. പിന്നെയെല്ലാം സംഭവിക്കുകയായിരുന്നു. മൂന്നോ നാലോ ദിവസം കൊണ്ടാണ് എഴുതി തീർത്തത്.. ഒട്ടും അനുകൂലമല്ലാത്ത സാഹചര്യങ്ങളിലായിരുന്നു ഷൂട്ട്.. പക്ഷെ സിനിമ പൂർത്തിയാക്കി തിരിച്ചുപോകുമ്പോൾ എല്ലാവരും സന്തുഷ്ടരായിരുന്നു. സ്നേഹവും മനുഷ്യപ്പറ്റും നിറഞ്ഞുനിന്ന ആ ദിനങ്ങൾ ഒരു നൊസ്റാൾജിയയാവും. ഈ യാത്രയിൽ കൂടെ നടന്ന Niv Mathew Jiju Antony Manju Warrier, Chandru SelvarajRatheesh Kumar Raveendran Chandini Devi Dileep Daz.Sujith Koyickal Vedh Gaurav, Devan, Ashitha, Aastha Gupta Sonith Chandran Nived Mohandas Bineesh Chandran, Binu, Firoz, Asish Gopi Bibin A Unni Alwin, Sharun Santosh Samvidanand .. അങ്ങനെ എത്രയധികംപേർ .. എല്ലാവർക്കും നന്ദി.. ഈ സിനിമ തീർച്ചയായും ചന്ദ്രു സെൽവരാജ് എന്ന ക്യാമറാമാന്റെയും രതീഷ് എന്ന സംഗീത സംവിധായകന്റെയും വരവറിയിക്കും. എല്ലാവര്ക്കും നന്ദി 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ധനാഗമനം, വിദ്യാഗുണം, വിവാഹം, വിദേശവാസ യോഗം; ഈ നക്ഷത്രക്കാര്‍ക്ക് നല്ല ആഴ്ച

നല്ല ഉറക്കത്തിന് എത്രത്തോളം വ്യായാമം ചെയ്യണം?

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

SCROLL FOR NEXT