Entertainment

ഈ ഹൃദയത്തിന് ഉടമ മമ്മൂട്ടിയാണ്; ജീവന്‍ രക്ഷിച്ചതിന് നന്ദി പറയാന്‍ റിയാസ് എത്തി

റിയാസിന് രണ്ടര ലക്ഷം രൂപയുടെ ഹൃദയശസ്ത്രക്രിയയാണ് മമ്മൂട്ടി നടത്തിക്കൊടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

വേദിയില്‍ മമ്മൂട്ടിക്കൊപ്പം ചേര്‍ന്ന് നില്‍ക്കുമ്പോള്‍ റിയാസിന്റെ ഹൃദയമിടിപ്പ് വര്‍ധിച്ചിരുന്നു. കാരണം റിയാസിന് മമ്മൂട്ടി സൂപ്പര്‍സ്റ്റാര്‍ മാത്രമല്ല തന്റെ ജീവിതം തിരിച്ചുതന്ന സൂപ്പര്‍മാന്‍ കൂടിയാണ്. നിലച്ചുപോകേണ്ടിയിരുന്ന റിയാസിന്റെ ഹൃദയം ഇപ്പോഴും മിടിച്ചുകൊണ്ടിരിക്കുന്നത് മമ്മൂട്ടിയുടെ സഹായം കൊണ്ടാണ്. റിയാസിന് രണ്ടര ലക്ഷം രൂപയുടെ ഹൃദയശസ്ത്രക്രിയയാണ് മമ്മൂട്ടി നടത്തിക്കൊടുത്തത്. 

ആലുവയില്‍ നടന്ന അമ്മക്കിളിക്കൂട് ഭവന നിര്‍മ്മാണ പദ്ധതിക്ക് തറക്കല്ലിടാനെത്തിയ മമ്മൂട്ടിയോട് നന്ദി പറയാന്‍ റിയാസും എത്തിയിരുന്നു. വളരെ നിര്‍ദ്ധനകുടുംബത്തിലെ അംഗമാണ് റിയാസ്. ശസ്ത്രക്രിയ നടത്താന്‍ സാമ്പത്തികമായി ബുദ്ധിമുട്ടിയ സാഹചര്യത്തില്‍ റിയാസിന്റെ ബന്ധുവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ജൈനു സഹായം അഭ്യര്‍ത്ഥിച്ച് അന്‍വര്‍ സാദത്ത് എംഎല്‍എയെ സമീപിച്ചു. 

എംഎല്‍എ ഇടപെട്ടതോടെയാണ് മമ്മൂട്ടി റിയാസിന്റെ ചികിത്സ ചിലവ് ഏറ്റെടുക്കാന്‍ തയാറായത്. മമ്മൂട്ടിയുടെ നിര്‍ദ്ദേശപ്രകാരം ആലുവ രാജഗിരി ആശുപത്രിയില്‍ ശസ്ത്രക്രിയ നടന്നു. അമ്മക്കിളിക്കൂട് പദ്ധതിക്കായി മമ്മൂട്ടി എത്തുന്നത് അറിഞ്ഞാണ് റിയാസ് താരത്തെ കാണാനെത്തിയത്. റിയാസിനെ നിറഞ്ഞ ചിരിയോടെയാണ് മമ്മൂട്ടി സ്വീകരിച്ചത്. റായാസിന്റെ സുഖവിവരങ്ങള്‍ അന്വേഷിച്ചു. എന്നും സന്തോഷത്തോടെ ഇരിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT