Entertainment

ഉണ്ണി മുകുന്ദനോട് ചോദിച്ച ചോദ്യം ടൊവിനോയോട് ചോദിച്ചാല്‍ ദേ ഇങ്ങനെയിരിക്കും; രസികന്‍ മറുപടിയുമായി താരം

സൂപ്പര്‍ കൂളിങ് ഗ്ലാസ് വെച്ച് കൂള്‍ ലുക്കില്‍ ഇരിക്കുന്ന ചിത്രമാണ് ടൊവിനോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ വന്ന് കൂളിങ് ഗ്ലാസ് ചോദിച്ചാല്‍ ഉണ്ണി മുകുന്ദന്‍ തരുമായിരിക്കും. എന്നാല്‍ അതേ ചോദ്യം ചോദിച്ചാല്‍ ടൊവിനോ തോമസിന്റെ മറുപടി എന്തായിരിക്കും എന്ന് അറിയാമോ. സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ് ടൊവിനോ തോമസ് ആരാധകന് നല്‍കിയ മറുപടി. ഇങ്ങള് ആ കണ്ണട തരുമോ എന്നായിരുന്നു റഷിദ് മുഹമ്മദ് എന്ന ആരാധകന്‍ ടൊവിനോയോട് ചോദിച്ചത്. ഇതിന് മറുപടിയായി 'ശൂ, ശൂ, ആള് മാറി, അതിവിവിടെയല്ല' എന്നായിരുന്നു ടൊവിനോയുടെ മറുപടി. 

സൂപ്പര്‍ കൂളിങ് ഗ്ലാസ് വെച്ച് കൂള്‍ ലുക്കില്‍ ഇരിക്കുന്ന ചിത്രമാണ് ടൊവിനോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇത് കണ്ടാണ് ആരാധകന്‍ ഒന്ന് എറിഞ്ഞു നോക്കിയത്. എന്തായാലും താരത്തിന്റെ മറുപടി ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. പോസ്റ്റിന് താഴെ രസകരമായ നിരവധി കമന്റുകളാണ് എത്തുന്നത്. പണ്ട് എയര്‍പോര്‍ട്ടില്‍ വച്ചൊരു ചേച്ചി 'ഉണ്ണിമുകുന്ദാ' എന്നും വിളിച്ചു വന്നതല്ലേ... എവിടെ ചെന്നാലും ഇതാണല്ലോ അവസ്ഥ' എന്നാണ് ഒരു കമന്റ്. താരം കൂളിങ് ഗ്ലാസ് കൊടുക്കാത്തതില്‍ നിരാശപ്പെടുന്നവരുമുണ്ട്. നല്ലോണം ഇരന്നിട്ടല്ലേ, കൊടുക്കാമായിരുന്നു എന്നാണ് അവര്‍ പറയുന്നത്.

രണ്ടാഴ്ച മുന്‍പാണ് ഉണ്ണി മുകുന്ദന്‍ തന്റെ കൂളിങ് ഗ്ലാസ് ആരാധകന് സമ്മാനിച്ചത്. ഉണ്ണിയേട്ടാ, ആ ഗ്ലാസ് തരുമോ പ്ലീസ് എന്ന് കമന്റ് ചെയ്ത ആരാധകനോട് താരം അഡ്രസ് ചോദിച്ചിരുന്നു. പിന്നാലെ കൂളിങ് ഗ്ലാസ് വീട്ടില്‍ എത്തിച്ചു കൊടുക്കുകയായിരുന്നു. ഇത് പുറത്തുവന്നതോടെ ഉണ്ണി മുകുന്ദന് സോഷ്യല്‍ മീഡിയ പ്രശംസിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT