Entertainment

'ഉണ്ണിമുകുന്ദനെ വിവാഹം ചെയ്യണമെന്ന് പറഞ്ഞിട്ട്, അത് വേണ്ടെന്നുവച്ചോ?' പരിഹാസത്തിന് രൂക്ഷ മറുപടിയുമായി സ്വാതി

പ്രതീഷുമായുള്ള വിവാഹം കഴിഞ്ഞതിന് പിന്നാലെ ഉണ്ണി മുകുന്ദനുമായുള്ള വിവാഹം ചിലർ വിഷയമാക്കിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

വിവാഹത്തിന് ശേഷം നടി സ്വാതി നിത്യാനന്ദിനും ഭർത്താവ് പ്രതീഷ് നെന്മാറയ്ക്കും നേരിടേണ്ടിവന്ന സൈബർ ആക്രമണം ചെറുതല്ല. നിറത്തിന്റെ പേരിലും മറ്റും ഒരുപാട് പരിഹാസങ്ങൾ ഇവർക്ക് കേൾക്കേണ്ടിവന്നു. ഇതിനെല്ലാം രൂക്ഷഭാഷയിൽ സ്വാതി മറുപടി നൽകിയെങ്കിലും ഇപ്പോഴും പരിഹാസത്തിന് കുറവൊന്നുമില്ല. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ വന്ന ഒരു ചോ​ദ്യത്തിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.

നടൻ ഉണ്ണി മുകുന്ദനെ വിവാഹം കഴിക്കുമെന്ന് പറഞ്ഞിട്ട് എന്താണ് വേണ്ടെന്നുവെച്ചത് എന്നായിരുന്നു പരിഹാസത്തോടെയുള്ള ഒരാളുടെ ചോദ്യം. എന്നാൽ ഇതിന് ശക്തമായ മറുപടിയാണ് താരം നൽകിയത്. ഉണ്ണി മുകുന്ദനെ വിവാഹം ചെയ്യുമെന്ന് ഞാൻ ഒരു ഷോയിലും പറഞ്ഞിട്ടില്ല. ആദ്യം പോയി ആ ഷോ മുഴുവന്‍ കാണൂ. എന്നിട്ട് ചോദ്യം ചെയ്യാൻ വന്നാൽ മതി. എന്റെ ജീവിതം ഞാൻ ആണ് തീരുമാനിക്കുന്നത്. അത് എന്തായാലും ഞാൻ സഹിച്ചോളാം. നിങ്ങൾ വിഷമിക്കേണ്ട ആവശ്യമില്ല എന്നായിരുന്നു സ്വാതിയുടെ മറുപടി.

പ്രതീഷുമായുള്ള വിവാഹം കഴിഞ്ഞതിന് പിന്നാലെ ഉണ്ണി മുകുന്ദനുമായുള്ള വിവാഹം ചിലർ വിഷയമാക്കിയിരുന്നു. ഒരു ടെലിവിഷൻ പരിപാടിയാണ് ഇതിന് കാരണമായത്. ഭർത്താവ് എങ്ങനെയുള്ള ആളാകണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിന് അങ്ങനെ സങ്കല്പങ്ങളൊന്നുമില്ല എന്നാണ് സ്വാതി പ്രതികരിച്ചത്. എന്നാൽ സ്വാതിക്ക് ഉണ്ണി മുകുന്ദനോടുള്ള ആരാധന സഹതാരമായ ശരത് വെളിപ്പെടുത്തിയത്. എന്നാൽ ഇതിനെ സ്വാതിയും ഉണ്ണി മുകുന്ദനും വിവാഹിതരാകുന്നു എന്ന തരത്തിലാണ് ചില യുട്യൂബ് ചാനലുകൾ പ്രചരിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

SCROLL FOR NEXT