Entertainment

ഉദാഹരണം സുജാത യുഎഇലേക്ക്

നാട്ടില്‍ ഞങ്ങളുടെ ഈ സിനിമയ്ക്കു ലഭിക്കുന്ന സ്വീകരണത്തിന്റെ സന്തോഷം ഇരട്ടിയാക്കിയത് അവിടെയുള്ള പ്രേക്ഷകര്‍ എത്ര മാത്രം സുജാതയെ കാത്തിരിക്കുന്നു എന്ന് നേരിട്ട് കണ്ടറിഞ്ഞപ്പോഴാണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മഞ്ജുവാര്യര്‍ ചിത്രം ഉദാഹരണം സുജാത ഈ മാസം പന്ത്രണ്ടാം തീയതി മുതല്‍ യുഎഇയില്‍ എത്തുന്നു. മഞ്ജുവാര്യര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.അതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ ദുബായില്‍ ഉണ്ടായിരുന്നു. നാട്ടില്‍ ഞങ്ങളുടെ ഈ സിനിമയ്ക്കു ലഭിക്കുന്ന സ്വീകരണത്തിന്റെ സന്തോഷം ഇരട്ടിയാക്കിയത് അവിടെയുള്ള പ്രേക്ഷകര്‍ എത്ര മാത്രം സുജാതയെ കാത്തിരിക്കുന്നു എന്ന് നേരിട്ട് കണ്ടറിഞ്ഞപ്പോഴാണ്. എന്നോടൊപ്പം ഈ സന്തോഷം പങ്ക് വയ്ക്കാന്‍ സുജാതയുടെ സഹസംവിധായകരടക്കമുള്ള അണിയറപ്രവര്‍ത്തകരും ഉണ്ടായിരുന്നെന്നും മഞ്ജുവാര്യര്‍ പറയുന്നു

പോസ്റ്റിന്റെ പൂര്‍ണരൂപം

ഉദാഹരണം സുജാത ഈ മാസം പന്ത്രണ്ടാം തീയതി മുതല്‍ യു.ഏ.ഇ ല്‍ എത്തുന്നു! അതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ ദുബായില്‍ ഉണ്ടായിരുന്നു. നാട്ടില്‍ ഞങ്ങളുടെ ഈ സിനിമയ്ക്കു ലഭിക്കുന്ന സ്വീകരണത്തിന്റെ സന്തോഷം ഇരട്ടിയാക്കിയത് അവിടെയുള്ള പ്രേക്ഷകര്‍ എത്ര മാത്രം സുജാതയെ കാത്തിരിക്കുന്നു എന്ന് നേരിട്ട് കണ്ടറിഞ്ഞപ്പോഴാണ്. എന്നോടൊപ്പം ഈ സന്തോഷം പങ്ക് വയ്ക്കാന്‍ സുജാതയുടെ സഹസംവിധായകരടക്കമുള്ള അണിയറപ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഈ സിനിമയുടെ വിജയത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ അവരാണ്. ഈ നല്ല സിനിമയുടെ അരങ്ങിലും അണിയറയിലുമായി പ്രവര്‍ത്തിച്ച എല്ലാവരെയും സ്‌നേഹത്തോടെ ഓര്‍ക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 57 lottery result

IIM Kozhikode: ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ഒഴിവുകൾ, ബിരുദവും പ്രവൃത്തിപരിചയവും യോഗ്യത

ചരിത്രമെഴുതി കലാമണ്ഡലം; കളിയരങ്ങിലെ വാമൊഴി വഴക്കങ്ങൾ ഇനി അക്ഷരവഴികളിലേക്ക്