Entertainment

ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് പറക്കുന്നു, ഒരു വര്‍ഷം! സന്തോഷം പങ്കുവച്ച് പാർവതി 

ഉയരെ പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ട് ഒരുവർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് പാർവതി

Author : സമകാലിക മലയാളം ഡെസ്ക്

പോയവര്‍ഷം മികച്ച വിജയം നേടിയ ചിത്രങ്ങളില്‍ ഒന്നാണ് പാര്‍വതി തിരുവോത്ത് പ്രധാന വേഷത്തില്‍ എത്തിയ ഉയരെ. ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന പെണ്‍കുട്ടിയുടെ അതിജീവനമാണ് ചിത്രത്തില്‍ പറയുന്നത്. ഉയരെ പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ട് ഒരുവർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് പാർവതി ഇപ്പോൾ. 

മനു അശോകന്‍ എന്ന നവാഗത സംവിധായകനാണ് ഉയരെ ഒരുക്കിയത്. ആസിഫ് അലി, ടൊവിനോ തോമസ്, സിദ്ധിഖ്, അനാര്‍ക്കലി, അങ്ങനെ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. എസ് ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ഉയരെയുടെ നിര്‍മ്മാണം. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന്റെ തിരകഥ ഒരുക്കിയത്.

"നമ്മുടെയെല്ലാം ഉള്ളിലെ പല്ലവിയുടെ മനഃശക്തിയെ സല്യൂട്ട് ചെയ്യാം. ഉയരെയുടെ ഒരു വര്‍ഷം! ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് പറക്കുന്നു. എല്ലാവരുടെയും സ്‌നേഹത്തിന് നന്ദി", ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പാർവതി സന്തോഷം പങ്കുവച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്

'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്‌പൈഡര്‍മാന്‍' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്; ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും