Entertainment

'ഉയരെ'യുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍; പ്രചരിക്കുന്നത് ഫേസ്ബുക്കില്‍, എഴുന്നൂറോളം ഷെയര്‍ പിന്നിട്ടു 

പാര്‍വതി നായികയായ ടൊവിനോ, ആസിഫ് അലി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ഉയരെ സിനിമയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍. 

Author : സമകാലിക മലയാളം ഡെസ്ക്

പാര്‍വതി നായികയായ ടൊവിനോ, ആസിഫ് അലി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ഉയരെ സിനിമയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍. ഫേസ്ബുക്ക് വഴിയാണ് സിനിമ പ്രചരിക്കുന്നത്. സിനിമ ഇതുവരെ എഴുന്നൂറോളം പേര്‍ ഷെയര്‍ ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെയാണ് ചിത്രം ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 26-ാം തിയതി റിലീസ് ചെയ്ത ചിത്രം ഇപ്പോഴും ഹൗസ്ഫുള്ളായി പ്രദര്‍ശനം തുടരുകയാണ്. 

ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കിയ ചിത്രമാണ് ഉയരെ. എസ് ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ഉയരെയുടെ നിര്‍മ്മാണം. സിദ്ദിഖ്, പ്രതാപ് പോത്തന്‍, പ്രേംപ്രകാശ്, ഭഗത് മാന്വല്‍, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി മരിക്കാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന്റെ തിരകഥ ഒരുക്കിയത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!