Entertainment

'ഉയരേ നിങ്ങളെ കരയിക്കും കോപത്തിലാഴ്ത്തും, പാര്‍വതി നിങ്ങള്‍ അഭിമാനമാണ്'; പുകഴ്ത്തി സാമന്ത

ചിത്രം കാണണമെന്നും ഗംഭീരസിനിമയാണെന്നുമാണ് താരം കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി രവീന്ദ്രനായി പാര്‍വതി നിറഞ്ഞാടിയ ഉയരെയെ പ്രശംസിച്ച് തെന്നിന്ത്യന്‍ നടി സാമന്ത അക്കിനേനി. തന്റെ ട്വിറ്ററിലൂടെയാണ് സാമന്ത ഉയരേയേയും പാര്‍വതിയേയും വാനോളം പുകഴ്ത്തിയത്. ചിത്രം കാണണമെന്നും ഗംഭീരസിനിമയാണെന്നുമാണ് താരം കുറിച്ചത്. കൂടാതെ സംവിധായകന്‍ മനു അശോകനേയും തിരക്കഥ ഒരുക്കിയ ബോബി സഞ്ജയ്‌നേയും പ്രശംസിക്കാനും സാമന്ത മറന്നില്ല. 

' ഉയരെ.. പോയി കാണുക തന്നെ വേണം.. അത് നിങ്ങളെ കോപത്തിലാഴ്ത്തും, കരയിക്കും, ചിന്തിപ്പിക്കും, സ്‌നേഹിക്കാന്‍ പ്രേരിപ്പിക്കും.. നിങ്ങളില്‍ പ്രതീക്ഷ നിറയ്ക്കുകയും പ്രചോദനമാവുകയും ചെയ്യും. നന്ദി പാര്‍വതി. നിങ്ങള്‍ ഞങ്ങളുടെ അഭിമാനമാണ്. സംവിധായകന്‍ മനുവും എഴുത്തുകാരായ ബോബി സഞ്ജയും ചേര്‍ന്ന് ഗംഭീര വര്‍ക്കാണ് ചെയ്തത്.' സാമന്ത കുറിച്ചു. 

നീണ്ട ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങിയ പാര്‍വതിയുടെ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. ആസിഫ് അലി, ടൊവിനോ തോമസ്, സിദ്ധിഖ് തുടങ്ങിയവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

'മനസില്‍ ഞാനിന്നും പഴയ ബസ് കണ്ടക്ടര്‍, കാക്കി കാണുമ്പോഴേ മനസ് നിറയും'; വികാരഭരിതനായി രജനികാന്ത്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 771 lottery result

പ്രവാസികള്‍ക്ക് 'പറക്കാന്‍' ചെലവേറും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും