Entertainment

ഊണു കഴിക്കുന്ന പാത്രം, ബൂമറാങ്ങിന്റെ ബബിള്‍ഗം, കല്യാണ ഫോട്ടോ; ബ്രില്യന്‍സ് നിറച്ച് കുമ്പളങ്ങി; വിഡിയോ

ചിത്രത്തിന്റെ അധികം ആരും ശ്രദ്ധിക്കാത്ത ബ്രില്യന്‍സുകളെക്കുറിച്ച് പറയുന്ന വിഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഈ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ ഏറ്റവും മികച്ച അഭിപ്രായം നേടിയ ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. ശ്യാം കുമാരന്റെ തിരക്കഥയില്‍ മുധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രം മേക്കിങ്ങ് കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും മികവു പുലര്‍ത്തി. എന്നാല്‍ ഒരു കാഴ്ചയില്‍ ഒതുങ്ങുന്നതല്ല കുമ്പളങ്ങിയുടെ മികവ്. ഓരോ കാഴ്ചയിലും പുതിയ അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്. 

ഇപ്പോള്‍ ചിത്രത്തിന്റെ അധികം ആരും ശ്രദ്ധിക്കാത്ത ബ്രില്യന്‍സുകളെക്കുറിച്ച് പറയുന്ന വിഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഷമ്മി ഭക്ഷണം കഴിക്കുന്ന പാത്രത്തിലൂടെയും ബൂമറാങ്ങിന്റെ ബബിള്‍ഗത്തിലൂടെയും അയാളുടെ കഥാപാത്രത്തിന്റെ സ്വഭാവം സംവിധായകന്‍ വരച്ചിടാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ പേരുകളിലെ സാമ്യവും ഒരു ബ്രില്യന്‍സാണ്. 

ചിത്രത്തിന്റേതായി ആദ്യം പുറത്തിറങ്ങിയത് ഷമ്മിയുടെയും സിമിയുടെയും വിവാഹചിത്രത്തിന്റെ പോസ്റ്ററായിരുന്നു. എന്നാല്‍ ഇവരുടെ വിവാഹത്തിന്റെ രംഗങ്ങള്‍ ഒരിക്കല്‍ പോലും സിനിമയില്‍ കാണിക്കുന്നില്ല. സത്യത്തില്‍ ഈ വിവാഹഫോട്ടോ സിമിയുടെയും ഷമ്മിയുടെയും റൂമിലെ കലണ്ടറില്‍ കാണാനാകും. ഇതുപോലെ പ്രേക്ഷകര്‍ക്ക് അറിയാത്ത നിരവധി രഹസ്യങ്ങള്‍ ഈ വിഡിയോയിലൂടെ അറിയാന്‍ സാധിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT