Entertainment

എക് ദോ തീന്‍; മാധുരിയുടെ ഹിറ്റ് നമ്പരിന് ഇനി ജാക്വിലിന്‍ ചുവടുവയ്ക്കും 

അഭിനയത്തിലൂടെയും നൃത്തതിലൂടെയും ഇന്ത്യമുഴുവന്‍ ആരാധകരെ നേടിയ ബോളിവുഡ് താരം മാധുരി ദീക്ഷിത് തകര്‍ത്താടിയ എക്കാലത്തെയും ഹിറ്റ് നമ്പര്‍ എക് ദോ തീന്‍ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക്

Author : സമകാലിക മലയാളം ഡെസ്ക്

അഭിനയത്തിലൂടെയും നൃത്തതിലൂടെയും ഇന്ത്യമുഴുവന്‍ ആരാധകരെ നേടിയ ബോളിവുഡ് താരം മാധുരി ദീക്ഷിത് തകര്‍ത്താടിയ എക്കാലത്തെയും ഹിറ്റ് നമ്പര്‍ എക് ദോ തീന്‍ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക്. ബോളിവുഡ് ചിത്രം ബാഗി 2ലാണ് ഗാനരംഗം പുനരവതരിപ്പിക്കുന്നത്. അഹമദ് ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാക്വിലിന്‍ ഫര്‍ണാണ്ടസാണ് മാധുരിക്കു പകരം ഗാനരംഗത്തില്‍ ചുവടുവയ്ക്കുക.

1988ല്‍ പ്രശസ്ത കൊറിയോഗ്രാഫര്‍ സരോജ് ഖാന്‍ സംവിധാനം ചെയ്ത ഗാനരംഗം ബാഗി 2ല്‍ എത്തുമ്പോള്‍ ഗണേഷ് ആചാര്യയാണ് നൃത്തസംവിധാനം നിര്‍വഹിക്കുക. സരോജ് ഖാന്‍ ഈ ഗാനരംഗം ചിത്രീകരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയിരുന്നു ഗണേഷ്. പ്രേക്ഷക ഹൃദയങ്ങളില്‍ ആഴത്തില്‍ പതിഞ്ഞ ഗാനരംഗങ്ങളില്‍ മാധുരി ധരിച്ചിരുന്ന പിങ്ക് വസ്ത്രം മനസില്‍ വച്ച് ജാക്വിലിനുള്ള വസ്ത്രാലങ്കാരം നിര്‍വഹിക്കാനാണ് ഡിസൈനല്‍ മനീഷ് മല്‍ഹോത്രയ്ക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ഗാനത്തിന്റെ അതേ ഫീല്‍ നിലനിര്‍ത്തുകയാണ് തന്റെ ലക്ഷ്യമെന്ന് അഹമദ് പറഞ്ഞു. 

2016ല്‍ പുറത്തിറങ്ങിയ ബാഗിയുടെ രണ്ടാം ഭാഗമായാണ് ബാഗി 2 ഒരുങ്ങുന്നത്. ടൈഗര്‍ ഷിരോഫും ദിഷാ പഠാനിയും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രം മാര്‍ച്ച് 30ഓടെ തീയറ്ററുകളില്‍ എത്തുമെന്നാണ് കരുതുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT