Entertainment

'എങ്ങുമെത്താനാകാതെ സ്ട്രഗിൾ ചെയ്യുന്ന ചേട്ടനെ ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട്'; തുറന്നുപറഞ്ഞ് മഞ്ജു വാര്യർ 

ഇപ്പോൾ എല്ലാം ഒത്തുവന്നതിൽ സന്തോഷമുണ്ട്. ചേട്ടൻ നന്നായി ചെയ്യണമേയെന്ന ആഗ്രഹമാണ് മനസിലുള്ളത്, മഞ്ജു

Author : സമകാലിക മലയാളം ഡെസ്ക്

ടി മഞ്ജു വാര്യരെ അറിയുന്നതുപോലെതന്നെ മലയാളികൾക്ക് സുപരിചിതനാണ് സഹോദരൻ മധു വാര്യരും. പക്ഷെ മഞ്ജുവിനെപ്പോലെ സിനിമയിൽ അത്ര ശോഭിക്കാൻ ഇനിയും മധു വാര്യർക്ക് കഴിഞ്ഞിട്ടില്ല. നടനായും നിർമാതാവുമായുമൊക്കെ സിനിമയിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഇപ്പോഴിതാ സംവിധായകന്റെ വേഷമണിയുകയാണ്. മഞ്ജു വാര്യരെയും ബിജു മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് മധു വാര്യരുടെ സിനിമ ഒരുങ്ങുന്നത്. 

സഹോദരന്റെ സിനിമയിൽ ഭാഗമാണെന്നത് സന്തോഷം തരുന്നെന്നാണ് മഞ്ജുവിന്റെ വാക്കുകൾ. "ചേട്ടൻ ഒരുപാട് വർഷമായി സിനിമയുടെ പിന്നാലെയാണ്. ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചതു പോലും സിനിമ ചെയ്യാനായിരുന്നു. അത്രമാത്രം സിനിമയോട് ഇഷ്‌ടവും പാഷനുമാണ്", മഞ്ജു പറഞ്ഞു. 

സിനിമയിൽ എങ്ങുമെത്താനാകാതെ  സ്ട്രഗിൾ ചെയ്യുന്ന ചേട്ടനെ താൻ നേരിട്ടു കണ്ടിട്ടുണ്ടെന്നും മഞ്ജു പറയുന്നു. "ചേട്ടന്റെ പല പ്രോജക്‌ടും അവസാന ഘട്ടത്തിൽ എത്തിയ ശേഷം നഷ്‌ടപ്പെടുന്നതും കണേണ്ടി വന്നു. ഇപ്പോൾ എല്ലാം ഒത്തുവന്നതിൽ സന്തോഷമുണ്ട്. ചേട്ടൻ നന്നായി ചെയ്യണമേയെന്ന ആഗ്രഹമാണ് മനസിലുള്ളത്", താരം പറഞ്ഞു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരുപാട് പിച്ചിച്ചീന്തിയില്ലേ, മതിയായില്ലേ, ഇവിടെ കെസി പക്ഷം ഒന്നും വേണ്ട': കെസി വേണുഗോപാല്‍- വിഡിയോ

ട്രെന്‍ഡ് മാറി, നിക്ഷേപത്തില്‍ മുന്നില്‍ സ്ത്രീകള്‍; ഇതാ അഞ്ചു സുരക്ഷിത സ്‌കീമുകള്‍

കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ചു; അപകടം ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെ; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

ബ്രിട്ടീഷ് കാലത്തെ 'വിഐപി സംസ്‌കാരം'; വിജയ്‌യുടെ മുഖ്യമന്ത്രി കസേരയില്‍ ഇനി വെള്ള ടവല്‍ ഉണ്ടാവില്ല; കാരണം ഇതാണ്

ചെന്നൈയുടെ മുന്‍നിര തകര്‍ന്നടിഞ്ഞു, കാര്‍ത്തിക്കിന് അര്‍ധ സെഞ്ച്വറി; ലഖ്‌നൗവിന് 188 റണ്‍സ് വിജയലക്ഷ്യം

SCROLL FOR NEXT