Entertainment

എട്ടുവർഷത്തിന് ശേഷം ചിലങ്കയണിഞ്ഞ് ജൂഹി; സന്തോഷം പങ്കുവച്ച് താരം 

ഗുരുവായൂർ അമ്പലത്തിൽ നൃത്ത വേഷത്തിൽ നിൽക്കുന്ന ചിത്രമാണ് ജൂഹി പങ്കുവച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരം ജൂഹി റുസ്ത​ഗി എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ചിലങ്കയണിഞ്ഞു. ടെലിവിഷൻ സീരിയലിലെ ലച്ചു എന്ന കഥാപാത്രത്തിലൂടെയാണ് ജൂഹി പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയത്. ഇപ്പോഴിതാ നൃത്തവേദിയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് താരം. 

ചെറുപ്പകാലത്ത് നൃത്തം അഭ്യസിച്ചിട്ടുള്ള ജൂഹി കഴിഞ്ഞ എട്ട് വർഷവും നൃത്തപരിപാടികളിലൊന്നും പങ്കെടുത്തിട്ടില്ല. നൃത്തവേദിയിലേക്ക് തിരികെയെത്തുന്ന സന്തോഷം ജൂഹി തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ വിശേഷം പ്രേക്ഷകരെ അറിയിച്ചത്. 

ഗുരുവായൂർ അമ്പലത്തിൽ നൃത്ത വേഷത്തിൽ നിൽക്കുന്ന ചിത്രമാണ് ജൂഹി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. രാജസ്ഥാൻ സ്വദേശിയായ രഘുവീർ ശരൺ രുസ്തഗിയുടെയും മലയാളിയായ ഭാഗ്യലക്ഷ്മിയുടെയും മകളാണ് ജൂഹി. ഇപ്പോൾ ഫാഷൻ ഡിസൈൻ കോഴ്സ് ചെയ്യുകയാണ് ജൂഹി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം