Entertainment

'എനിക്കതില്‍ ബന്ധമില്ലെങ്കിലും പശ്ചാത്താപമുണ്ട്, അത്തരം ട്രോളുകളില്‍ നിന്ന് എന്നെ ഒഴിവാക്കണം'; സലിംകുമാർ

കൊറോണയുമായി ബന്ധപ്പെട്ട ട്രോളുകൾ കൊണ്ടു ലഭിക്കുന്ന ചിരിയുടെ നീളം നിങ്ങള്‍ക്കോ കുടുംബത്തിനോ രോഗം ബാധിക്കുന്നത് വരെയുള്ളൂവെന്നും താരം ഓർമിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ രാജ്യം ഒന്നടങ്കം ഏറ്റെടുത്തിരുന്നു. എന്നാൽ ഇതിനെതിരേ സോഷ്യൽ മീ‍ഡിയയിൽ ട്രോളുകളും ഇറങ്ങിയിരുന്നു. അത്തരം ട്രോളുകൾക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് നടൻ സലിംകുമാർ. തന്റെ മുഖംവെച്ച് നിരവധി ട്രോളുകൾ കണ്ടെന്നും തന്നെ അതിൽ നിന്നും ഒഴിവാക്കണം എന്നുമാണ് താരം പറഞ്ഞത്. കൊറോണയുമായി ബന്ധപ്പെട്ട ട്രോളുകൾ കൊണ്ടു ലഭിക്കുന്ന ചിരിയുടെ നീളം നിങ്ങള്‍ക്കോ കുടുംബത്തിനോ രോഗം ബാധിക്കുന്നത് വരെയുള്ളൂവെന്നും താരം ഓർമിപ്പിച്ചു. 

'ജനതാ കര്‍ഫ്യു സംബന്ധിച്ച് ഒരുപാട് ട്രോളുകള്‍ വന്നു. അതില്‍ കൂടുതലും എന്റെ മുഖം വെച്ചുള്ള ട്രോളുകളാണ്. അത്തരം ട്രോളുകളില്‍ നിന്ന് എന്നെ ഒഴിവാക്കണം. എനിക്കതില്‍ ബന്ധമില്ലെങ്കിലും പശ്ചാത്താപമുണ്ട്. കൊറോണ ട്രോളുകള്‍ കൊണ്ടു കിട്ടുന്ന ചിരിയുടെ നീളം നിങ്ങള്‍ക്കോ കുടുംബത്തിനോ രോഗം ബാധിക്കുന്നതുവരേയുള്ളൂവെന്നും സലിം കുമാര്‍ പറയുന്നു. അഞ്ച് മണിക്ക് പാത്രം കൊണ്ട് മുട്ടുന്നതിനെ വിമര്‍ശിക്കുന്നതും കണ്ടു. നമുക്ക് വേണ്ടി അധ്വാനിക്കുന്നവരെ അഭിനന്ദിക്കുന്നതില്‍ എന്താണ് തെറ്റ്. കൊറോണ വൈറസ് തീര്‍ത്ത് അന്ധകാരത്തിലൂടെയാണ് മുന്നോട്ടുനടക്കേണ്ടത്. അവിടെ കൂട്ടായുള്ളത് ജാതിയോ മതമോ രാഷ്‍ട്രീയമോ അല്ല. ആരോഗ്യവകുപ്പും ശാസ്‍ത്രലോകവും നല്‍കുന്നത് ചെറുതിരിവട്ടമാണ്. കക്ഷിരാഷ്‍ട്രീയത്തിന്റെ കണ്ണടകള്‍ ഊരിവയ്‍ക്കാം'- സലിം കുമാർ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT