Entertainment

'എനിക്കന്ന് പതിനാല് വയസ്, പൂജ നടക്കുന്നതിനിടയിലാണ് ആർത്തവം ഉണ്ടായത്'; അന്നുമുതൽ ഫെമിനിസ്റ്റും നിരീശ്വരവാദിയും, തുറന്നുപറഞ്ഞ് നടി ശ്രദ്ധ 

ഫെമിനിസ്റ്റും നിരീശ്വരവാദിയും ആയി മാറിയതിൻരെ പിന്നിലെ കാരണം വിശദീകരിച്ച് നടി

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഇഷ്ട നായികമാരിൽ ഒരാളാണ് നടി ശ്രദ്ധ ശ്രീനാഥ്. കാട്ര് വെളിയിടൈ, നേർകൊണ്ട പാർവൈ, വിക്രം വേദ എന്നിങ്ങനെ നീളുന്നു ശ്രദ്ധയുടെ ഹിറ്റ് ചിത്രങ്ങളുടെ നിര. 

ഇപ്പോഴിതാ നടി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്. താൻ ഒരു ഫെമിനിസ്റ്റും നിരീശ്വരവാദിയും ആയി മാറിയതിൻരെ പിന്നിലെ കാരണമാണ് നടി കുറിപ്പിൽ വിശദീകരിച്ചിരിക്കുന്നത്.  

"എനിക്ക് പതിനാല് വയസായിരുന്നു. ഞങ്ങളുടെ കുടുംബത്തിൽ നടന്ന ഒരു പൂജയിൽ പങ്കെടുക്കുമ്പോഴാണ് എനിക്ക് ആർത്തവം ഉണ്ടാകുന്നത്. എന്റെയൊപ്പം അമ്മ ഉണ്ടായിരുന്നില്ല. അതുകൊണ്ട് എന്റെ അടുത്തിരുന്ന ഒരു ആന്റിയെ തട്ടിവിളിച്ച് വിഷമത്തോടെ ഞാൻ ഇക്കാര്യം അറിയിച്ചു. കാരണം ഞാൻ സാനിറ്ററി പാഡ് കയ്യിൽ കരുതിയിരുന്നില്ല. ഞങ്ങളുടെ അടുത്തിരുന്ന മറ്റൊരു സ്ത്രീ ഞങ്ങൾ പറഞ്ഞ കാര്യം കേട്ട് പരിഭ്രമിച്ചിരുന്ന എന്നെ ആശ്വസിപ്പിക്കുന്ന വിധത്തിൽ ചിരിച്ചുകൊണ്ട് പറഞ്ഞു വിഷമിക്കേണ്ട മോളേ, ദൈവം നിന്നോട് ക്ഷമിക്കും...(പൂജയുടെ സമയത്ത് ആർത്തവം ഉണ്ടായതിന്). ആ ദിവസമായിരുന്നു ഞാൻ ഫെമിനിസ്റ്റും നിരീശ്വരവാദിയും ആയി മാറിയത്. എനിക്കന്ന് പതിനാല് വയസായിരുന്നു..." ശ്ര​ദ്ധ കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍