Entertainment

എനിക്കറിയാവുന്ന ദിലീപ് ഒരിക്കലും അത് ചെയ്യില്ല : ജോണി ആന്റണി

ഞാനടക്കമുള്ളവര്‍ ദിലീപിനെ പഴയ സുഹൃത്തായിട്ടും നടനായുമൊക്കെയാണ് കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ പിന്തുണച്ച് സംവിധായകൻ ജോണി ആന്റണി. അത് സത്യമാണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. എന്റെ കാഴ്ചപ്പാടില്‍ അദ്ദേഹം നിരപരാധിയാണ്. സഹപ്രവര്‍ത്തകനെന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തിനൊപ്പമാണ്. അദ്ദേഹത്തെ ആശ്വസിപ്പിച്ചിട്ടുണ്ട്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജോണി ആന്റണി വ്യക്തമാക്കി. 

ദിലീപിനെ ഒരു കൂടപ്പിറപ്പിനെ പോലെയാണ് കാണുന്നത്. ആരും എപ്പോള്‍ വേണമെങ്കിലും ഇത്തരം പ്രശ്‌നങ്ങളില്‍ ചെന്ന് പെടാമല്ലോയെന്നും ജോണി ആന്റണി പറഞ്ഞു. എനിക്കറിയാവുന്ന ദിലീപ് ഒരിക്കലും അങ്ങനെ ചെയ്യില്ല. അദ്ദേഹം പറഞ്ഞതാണ് ഞാന്‍ വിശ്വസിക്കുന്നത്. ആ കുട്ടിക്ക് ഇങ്ങനെ സംഭവിച്ചതില്‍ സങ്കടവും വിഷമവുമുണ്ട്. എന്നാല്‍ ദിലീപ് അത് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല.’

ദിലീപിനെ വില്ലനായി കാണുന്നവരുണ്ടാകാം. എന്നാല്‍ ഞാനടക്കമുള്ളവര്‍ ദിലീപിനെ പഴയ സുഹൃത്തായിട്ടും നടനായുമൊക്കെയാണ് കാണുന്നത്. സിനിമ നന്നായാല്‍ വിജയിക്കും. അദ്ദേഹം നടനായിത്തന്നെയാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നിലുള്ളത്. രാമലീലയ്ക്ക് മികച്ച വിജയമാണ് ലഭിച്ചത്. ദിലീപിനെ വെച്ച് പടം ചെയ്യാന്‍ തയാറാണ്. പറ്റിയ സബ്ജക്ട് ലഭിച്ചാല്‍ ഏത് നിമിഷവും അത് സംഭവിക്കുമെന്നും ജോണി ആന്റണി പറഞ്ഞു. ദിലീപിന്റെ ഹിറ്റ് ചിത്രങ്ങളായ സിഐഡി മൂസയും കൊച്ചി രാജാവും സംവിധാനം ചെയ്തത് ജോണി ആന്റണിയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

സോഷ്യൽ മീഡിയ വഴി സൗഹൃദം, ലോഡ്ജിൽ എത്തിച്ച് പീഡനം; വിദ്യാർഥിനികളുടെ പരാതിയിൽ അന്വേഷണം

അങ്കമാലി - അരൂര്‍ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് കേന്ദ്രാനുമതി; പുനര്‍വിജ്ഞാപനം ഉടന്‍

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി

മെന്റർ ടീച്ചർ ആകാൻ അവസരം; 326 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം