Entertainment

''എനിക്കല്‍പ്പം പൊക്കം കൂടുതലാണ്'': 1.3 കോടിയുടെ റേഞ്ച് റോവര്‍ സ്‌പോട്ട് സ്വന്തമാക്കി ദിഷ പട്ടാനി

1.3 കോടി രൂപ എക്‌സ്‌ഷോറൂം വിലയുള്ള റേഞ്ച് റോവര്‍ സ്‌പോട്ട് എച്ച്എസ്ഇ പെട്രോള്‍ വേരിയന്റാണ് ദിഷ വാങ്ങിയിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

1.3 കോടി രൂപയുടെ റേഞ്ച് റോവര്‍ സ്‌പോട്ട് സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം ദിഷ പട്ടാനി. 2016ല്‍ പുറത്തിറങ്ങിയ 'എംഎസ് ധോണി: ദ അണ്‍ടോള്‍ഡ് സ്‌റ്റോറി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയാണ് ദിഷ പട്ടാനി. കാര്‍ വാങ്ങിയ വിവരം ദിഷ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്. 

'എനിക്കല്‍പ്പം പൊക്കം കൂടുതലാണെന്നാണ് ഞാന്‍ കരുതുന്നത്' എന്ന ക്യാപ്ഷനോടെയായിരുന്നു പുതിയ റേഞ്ച് റോവര്‍ ഉടമസ്ഥയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. വെള്ള നിറത്തിലുള്ള റേഞ്ച് റോവറിന് മുന്നില്‍ നില്‍ക്കുന്ന ഒരു സെക്‌സി ചിത്രവും താരം ഇന്‍സ്റ്റയില്‍ പങ്കുവെച്ചിട്ടുണ്ട്. 

1.3 കോടി രൂപ എക്‌സ്‌ഷോറൂം വിലയുള്ള റേഞ്ച് റോവര്‍ സ്‌പോട്ട് എച്ച്എസ്ഇ പെട്രോള്‍ വേരിയന്റാണ് ദിഷ വാങ്ങിയിരിക്കുന്നത്. എന്നാല്‍, ഇതിലെ എന്‍ജിന്‍ 2.0 ലിറ്ററാണോ, 3.0 ലിറ്ററാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. 335 ബിഎച്ച്പി പവറും 450 എന്‍എം ടോര്‍ക്കുമേകുന്ന 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലും, 296 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ എന്‍ജിനിലൂമാണ് റേഞ്ച് റോവര്‍ സ്‌പോട്ടിന്റെ പെട്രോള്‍ പതിപ്പ് എത്തുന്നത്. 

ഷെവര്‍ലെ ക്രൂസ്, ഹോണ്ട സിവിക് എന്നിവയായിരുന്നു ദിഷയുടെ ആദ്യ വാഹനങ്ങള്‍. പിന്നീട് മെഴ്‌സിഡീസ് ഇക്ലാസ് ബെന്‍സ്, ബിഎംഡബ്ല്യു ഫൈവ് സീരീസ് എന്നീ ആഡംബര വാഹനങ്ങളിലേക്ക് മാറുകയായിരുന്നു. ഏറ്റവുമൊടുവിലാണ് റേഞ്ച് റോവര്‍ സ്വന്തമാക്കിയിരിക്കുന്നത്. 

കത്രീന കൈഫ്, അമിതാഭ് ബച്ചന്‍, സഞ്ജയ് ദത്ത്, ഷാരൂഖ് ഖാന്‍, ആലിയ ഭട്ട്, സല്‍മാന്‍ ഖാന്‍ തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ നേരത്തേ റേഞ്ച് റോവര്‍ വാഹനങ്ങള്‍ സ്വന്തമാക്കിയിരുന്നു. ഇതോടെ ആ പട്ടികയിലേക്ക് ഒരു പേര് കൂടിയായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT