Entertainment

'എനിക്കിഷ്ടം ഇന്ത്യയുടെ സൂപ്പര്‍ഹീറോയാകാന്‍'; സ്വപ്‌ന ചിത്രത്തെക്കുറിച്ച് റാണ ദഗ്ഗുബട്ടി

ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരുങ്ങുന്ന അമാനുഷിക ചിത്രമാണ് റാണ സ്വപ്‌നം കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഹോളിവുഡിലെ സൂപ്പര്‍ഹീറോ ചിത്രങ്ങളുടെ ആരാധകരാണ് ഭൂരിഭാഗം വരുന്ന ഇന്ത്യന്‍ യുവാക്കളും. അവഞ്ചേഴ്‌സ് സീരീസുകള്‍ പോലുള്ള ചിത്രങ്ങള്‍ ആവേശത്തോടെയാണ് ഇന്ത്യന്‍ യുവത്വം സ്വീകരിക്കുന്നത്. പ്രേക്ഷകര്‍ക്ക് മാത്രമല്ല ഇന്ത്യയിലെ അഭിനേതാക്കള്‍ക്കും അമാനുഷിക ചിത്രങ്ങളുടെ ആരാധകരാണ്. സൂപ്പര്‍ഹീറോ ചിത്രത്തില്‍ അഭിനയിക്കാനുള്ള താല്‍പ്പര്യം തുറന്നു പറഞ്ഞിരിക്കുകയാണ് ബാഹുബലി താരം റാണ ദഗ്ഗുബട്ടി. 

ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരുങ്ങുന്ന അമാനുഷിക ചിത്രമാണ് റാണ സ്വപ്‌നം കാണുന്നത്. ഇന്ത്യക്കാരന്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കണം അത്. സൂപ്പര്‍ഹീറോ ആയി മാറുക എന്നത് ഓഡിയന്‍സിന് നല്‍കുന്ന ഒരു അനുഭവമാണ്. ഹള്‍ക്കും താനോസും മറ്റ് സൂപ്പര്‍ഹീറോകളും എങ്ങനെയുണ്ടായി എന്നത് തീയെറ്ററിലൂടെ മാത്രമേ അറിയാന്‍ കഴിയൂ. അതിന് സംവിധായകന്‍ നിര്‍മിച്ചുവെച്ച ലോകത്തേക്ക് കടക്കണമെന്നാണ് റാണ ദഗ്ഗുബട്ടി പറയുന്നത്. 

താന്‍ ചെയ്ത സൂപ്പര്‍ഹീറോ ചിത്രമാണ് ബാഹുബലി എന്നാണ് റാണ പറയുന്നത്. അത് നിങ്ങള്‍ക്ക് ഒരു സൂപ്പര്‍ഹീറോ ആയിരുന്നെന്നും താരം പറഞ്ഞു. ബാഹുബലിയില്‍ റാണ ചെയ്ത ഭല്ലാരിദേവന്‍ എന്ന കഥാപാത്രം വളരെ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്റ്റാര്‍ വാര്‍ അമേരിക്കയിലുണ്ടാക്കിയ ചലനമാണ് ബാഹുബലി ഇന്ത്യന്‍ സിനിമയിലുണ്ടാക്കിയത് എന്ന് മുന്‍പ് റാണ പറഞ്ഞിരുന്നു. സിനിമ മേഖല മികച്ച കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം