Entertainment

എനിക്ക് 4 കുട്ടികൾ ഒരു ഭാര്യ, ടാക്സ് അടക്കുന്ന മണ്ടനാണ് ഞാൻ; സന്ദീപ് വാര്യർക്കെതിരെ അജു വർ​ഗീസ്

സന്ദീപ് മലപ്പുറം എന്ന ഹാഷ്ടാഗിലാണ് ആനയെക്കുറിച്ചുള്ള കുറിപ്പ് ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

​പാലക്കാട് ​ഗർഭിണിയായ ആന ചരിഞ്ഞ സംഭവം വലിയ വിവാദമാണ് സൃഷ്ടിക്കുന്നത്. ആനയുടെ ജീവനെടുത്ത സംഭവം എന്നതിനപ്പുറം വർ​ഗീയ വേർതിരിവിനാണ് ഒരു വിഭാ​ഗം ശ്രമിച്ചത്. മലപ്പുറത്താണ് സംഭവം നടന്നതെന്നും മുസ്ലീം ഭൂരിപക്ഷ ജില്ല ആയതിനാൽ ഇവിടെ മൃ​ഗങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ കൂടുതലാണെന്നും ഒരു വിഭാ​ഗം പ്രചരിച്ചു. അതിനിടെ ബിജെപി നേതാവ് സന്ദീപ് വാര്യർ പോസ്റ്റ് ചെയ്ത കുറിപ്പും വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. സന്ദീപ് മലപ്പുറം എന്ന ഹാഷ്ടാഗിലാണ് ആനയെക്കുറിച്ചുള്ള കുറിപ്പ് ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാൽ സംഭവം നടന്നത് പാലക്കാടാണെന്ന് തെളിഞ്ഞിട്ടും മലപ്പുറം എന്ന ഹാഷ്ടാ​ഗ് മാറ്റില്ല എന്ന നിലപാടിലായിരുന്നു അദ്ദേഹം.

ഇപ്പോൾ സന്ദീപിനെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടൻ അജു വർ​ഗീസ്. താൻ ടാക്സ് അടക്കുന്ന ഒരു മണ്ടനാണെന്നും മലപ്പുറം എന്തുചെയ്തു എന്ന് എനിക്കറിയണം എന്നുമാണ് ഫേയ്സ്ബുക്കിൽ അജു കുറിച്ചത്. തന്റെ കുടുംബത്തിൽ ആരൊക്കെയുണ്ടെന്നും താരം കുറിക്കുന്നുണ്ട്.

'ഫ്രഷ്... ഫ്രഷ്...എനിക്ക് 4 കുട്ടികൾ ഒരു ഭാര്യ... രീതി വെച്ച് അറിയിച്ചു എന്നേയുള്ളു.. അഭിപ്രായം പറഞ്ഞാൽ കുടുംബം ആണല്ലോ ശീലം...
പക്ഷെ ഇവിടെ.. എന്റെ നാട്ടിൽ...മരണം വരെ വർഗീയത നടക്കില്ല... എനിക്ക് രാഷ്‌ടീയയം ഇല്ലാ..Tax അടക്കുന്ന ഒരു മണ്ടൻ ആണ് ഞാൻ...മണ്ടൻ മാത്രം. മലപ്പുറം എന്ത് ചെയ്തു... എനിക്കറിയണം'- അജു കുറിച്ചു.

വിഷയം വർ​ഗീയ വൽക്കരിക്കുന്നതിന് എതിരെയും താരം രം​ഗത്തെത്തിയിരുന്നു. 'എന്നെ ഒരു കേരളീയനും കൊല്ലൂലെടി...നന്നായിട്ടുണ്ട് വർഗീയ കളി... പക്ഷെ സ്ഥലം മാറി പോയി'.- എന്നാണ് അജു കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

SCROLL FOR NEXT