Entertainment

'എനിക്ക് ഇഷ്ടമുള്ള ശരീരഭാഗങ്ങള്‍ ഞാന്‍ പുറത്തുകാണിക്കും' ; വിമര്‍ശകന് ചുട്ട മറുപടിയുമായി ജോസഫിലെ നായിക മാധുരി

സൗന്ദര്യത്തില്‍ എനിക്ക് എന്റേതായ കാഴ്ചപ്പാട് ഉണ്ട്. നിങ്ങളുടെ അഭിപ്രായം ആവശ്യമില്ല

Author : സമകാലിക മലയാളം ഡെസ്ക്


സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഗ്ലാമര്‍ ചിത്രങ്ങള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തി സന്ദേശമയച്ച ആള്‍ക്ക് ചുട്ട മറുപടിയുമായി ജോസഫ് നായിക മാധുരി. എനിക്ക് ഇഷ്ടമുള്ള ശരീരഭാഗങ്ങള്‍ ഞാന്‍ പുറത്തു കാണിക്കുമെന്നായിരുന്നു നടിയുടെ പ്രതികരണം. സൗന്ദര്യത്തില്‍ എനിക്ക് എന്റേതായ കാഴ്ചപ്പാട് ഉണ്ട്. നിങ്ങളുടെ അഭിപ്രായം ആവശ്യമില്ല. ഇത്തരത്തില്‍ തന്നെ വിമര്‍ശിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ് ഈ മറുപടി എന്നു പറഞ്ഞാണ് മാധുരി ഇതു പോസ്റ്റ് ചെയ്തത്. 

ഒരുപാട് മോശം മെസേജുകള്‍ വരുന്നുണ്ട്, അതുപോലെ തന്നെ കമന്റുകളും. എന്നാല്‍ ഈ ചോദ്യത്തിനു മാത്രം മറുപടി നല്‍കാമെന്നു വിചാരിച്ചു. ഉത്തരം കിട്ടാന്‍ വേണ്ടി അദ്ദേഹം കാത്തിരിക്കുന്നതുപോലെ. നിങ്ങളുടെ ചിന്താഗതികള്‍ നിങ്ങളുടെ കൈയില്‍ തന്നെ വെച്ചുകൊള്ളൂ. എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങള്‍ ഞാന്‍ പുറത്തു കാണിക്കും. സമത്വത്തിലും ബോഡി പോസിറ്റിവിറ്റിയിലും ഞാന്‍ വിശ്വസിക്കുന്നു.' 

'ഒരു പുരുഷന് നെഞ്ചുകാണിച്ച് നടക്കാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീയ്ക്കും ആയിക്കൂടാ. ഒരു സ്ത്രീക്ക് വയറുകാണുന്ന രീതിയില്‍ സാരി ധരിക്കാമെങ്കില്‍ ഇഷ്ടമുള്ള ശരീരഭാഗം കാണിച്ച് എനിക്കും വസ്ത്രം ധരിച്ചു കൂടെ ? പുരുഷനു പൊതുനിരത്തില്‍ മൂത്രമൊഴിക്കാമെങ്കില്‍ സ്ത്രീക്കും സാധിക്കും. സൗന്ദര്യം ഉള്ളിലാണ്, അല്ലാതെ സാരിയില്‍ അല്ല. സൗന്ദര്യത്തിന്റെ കാര്യത്തില്‍എനിക്ക് എന്റേതായ കാഴ്ചപ്പാട് ഉണ്ട്. നിങ്ങളുടെ അഭിപ്രായം ആവശ്യമില്ല.' മാധുരി വ്യക്തമാക്കി.  

സമൂഹമാധ്യമങ്ങളില്‍ സജീവമായ മാധുരി, അതീവ ഗ്ലാമറസായ നിരവധി ചിത്രങ്ങള്‍ ഇതിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയായിരുന്നു ആരാധകന്‍ വിമര്‍ശനം ഉന്നയിച്ചത്. അനൂപ് മേനോന്‍ നായകനായ മെഴുകുതിരി അത്താഴങ്ങള്‍ ആണ് മാധുരിയുടെ ആദ്യ ചിത്രം. എന്നാല്‍ ജോസഫ് ഹിറ്റായതോടെയാണ് മാധുരി ശ്രദ്ധിക്കപ്പെടുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT