Entertainment

'എനിക്ക് പ്രായമായി, കോളെജ് പയ്യനോ യുവാവോ ആയി പ്രണയിക്കാന്‍ ഇല്ല'; നാഗാര്‍ജുന

താന്‍ ഇപ്പോഴും യങ്ങാണെന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും കോളെജ് പയ്യനോ യുവാവോ ആയി പ്രണയിക്കാന്‍ താന്‍ ഇല്ലെന്നാണ് താരം പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രായം 60 നോട് അടുത്തെങ്കിലും കാണാന്‍ ഇപ്പോഴും യങ് ആണ് നാഗാര്‍ജുന. താരത്തിന്റെ ഫാന്‍ പവറും വളരെ സ്‌ട്രോങ്ങാണ്. എന്നാല്‍ തനിക്ക് പ്രായമായെന്നും അതിനാള്‍ പ്രായത്തിന് അനുസരിച്ചുള്ള ചിത്രങ്ങളെ ചെയ്യൂ എന്നുമാണ് നാഗാര്‍ജുന പറയുന്നത്. പുതിയ ചിത്രം മന്‍മധു 2 ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍. 

താന്‍ ഇപ്പോഴും യങ്ങാണെന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും കോളെജ് പയ്യനോ യുവാവോ ആയി പ്രണയിക്കാന്‍ താന്‍ ഇല്ലെന്നാണ് താരം പറയുന്നത്. 20- 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അത്തരം കഥാപാത്രങ്ങള്‍ എല്ലാം ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഈ ഘട്ടത്തില്‍ ചില റോളുകള്‍ ചെയ്യാന്‍ സാധിക്കില്ല എന്ന് ഞാന്‍ മനസിലാക്കി. പ്രണയിക്കുന്ന കോളെജ് പയ്യനായോ യുവാവോ ആവാന്‍ എനിക്കാവില്ല. അതെല്ലാം 20-25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ചെയ്തതാണ്. പ്രായം കൂടുന്നതിന് അനുസരിച്ച് ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളുടെ എണ്ണവും കുറയും. ഇപ്പോള്‍ ഒരു കാരക്റ്റര്‍ ആര്‍ട്ടിസ്റ്റായി മാറാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പ്രധാന താരം എന്ന നിലയില്‍ നിങ്ങളുടെ തെരഞ്ഞെടുപ്പും കുറഞ്ഞുവരും. നിങ്ങള്‍ കൂടുതല്‍ യങ്ങാവുകയാണ് എന്ന് ആളുകള്‍ പറയുന്നത് ശ്രദ്ധിക്കാതെ മികച്ച തിരക്കഥ തെരഞ്ഞെടുക്കാനാണ് ശ്രദ്ധിക്കുന്നത്.' നാഗാര്‍ജുന പറഞ്ഞു. 

തന്റെ സിനിമകള്‍ ആളുകളെ സന്തോഷിപ്പിക്കണം എന്നാണ് ആഗ്രഹമെന്നും സീരിയസ് സിനിമകളില്‍ അഭിനയിക്കാനോ കാണാനോ താല്‍പ്പര്യമില്ലെന്നുമാണ് നാഗാര്‍ജുന പറയുന്നത്. രാകുല്‍ പ്രീതാണ് മന്‍മധുഡു 2 ല്‍ നായികയായി എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT