Entertainment

'എനിക്ക് ബോംബ് എറിയാനും കത്തി വീശാനും അറിയാം, കൊന്നു കളയും ഞാന്‍'; ഭീഷണി മുഴക്കി നന്ദമൂരി ബാലകൃഷ്ണ

തിരഞ്ഞെടുപ്പ് പ്രചരണം ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകനു നേരേ അസഭ്യവര്‍ഷം നടത്തിയ ബാലകൃഷ്ണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വധഭീഷണി മുഴക്കി സിനിമാതാരവും രാഷ്ട്രീയ പ്രവര്‍ത്തകനുമായ നന്ദമൂരി ബാലകൃഷ്ണ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദുപ്പുര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന നന്ദമൂരി ബാലകൃഷ്ണന്‍ തെരഞ്ഞെടുപ്പ് പ്രചരണം ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകനു നേരെയാണ് അസഭ്യ വര്‍ഷം നടത്തിയത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സഹോദരിയുടെ ഭര്‍ത്താവ് കൂടിയായ ബാലകൃഷ്ണ ഇത് ആദ്യമായല്ല അപമര്യാദയായ പെരുമാറ്റത്തിന്റെ പേരില്‍ വാര്‍ത്തയില്‍ നിറയുന്നത്. 

തിരഞ്ഞെടുപ്പ് പ്രചരണം ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകനു നേരേ അസഭ്യവര്‍ഷം നടത്തിയ ബാലകൃഷ്ണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. 'എനിക്ക് ബോംബ് എറിയാനും കത്തി വീശാനും അറിയാം. കാന്നു കളയും ഞാന്‍' ബാലകൃഷ്ണ പറഞ്ഞു. നിലവില്‍ ഹിന്ദുപ്പുര്‍ നിയമസഭാമണ്ഡലത്തിലെ എംഎല്‍എയാണ് ബാലകൃഷ്ണ. സംഭവത്തിന്റെ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നടന്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തി. 

അവിടെ ഉണ്ടായിരുന്ന കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്നും അവരെ ഉപദ്രവിക്കുന്നുവെന്നും കരുതിയാണ് താന്‍ ചീത്ത വിളിച്ചതെന്നാണ് ബാലകൃഷ്ണ പറഞ്ഞത്. തന്റെ തെറ്റിന് എല്ലാ മാധ്യമപ്രവര്‍ത്തകരോട് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ആദ്യമായല്ല ബാലകൃഷ്ണയുടെ മോശം പെരുമാറ്റം വാര്‍ത്തകളില്‍ നിറയുന്നത്. ചെരുപ്പ് ഊരിമാറ്റാന്‍ വൈകിയതിനെ തുടര്‍ന്ന് സഹായിയെ മര്‍ദ്ദിച്ചതും വലിയ വിവാദമായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT