Entertainment

'എനിക്ക് മരിക്കാൻ ആഗ്രഹമില്ല,  ഇത് എന്റെ ഒരേയൊരു മാര്‍ഗമാണ്'; സഹായത്തിനായി യാചിച്ച് മലയാളത്തിന്റെ 'സുഡാനി' 

ഇന്ത്യയിലേക്ക് തിരികെയെത്താൻ ആ​ഗ്രഹം പ്രകടിപ്പിച്ചുള്ള സാമുവലിന്റെ പോസ്റ്റാണ് ചർച്ചയാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ പേര് കേൾക്കുമ്പോൾ സൗബിനൊപ്പം തന്നെ പ്രേക്ഷകരുടെ മനസ്സിലേക്കെത്തുന്ന മുഖമാണ് സാമുവൽ അബിയോള റോബിൻസണ്ണിന്റേത്. മജീദും സാമുവലും തമ്മിലുള്ള സ്നേഹം അത്ര ഹൃദ്യമായിരുന്നു. തിയേറ്ററുകളിലും അവാർഡ് വേദികളിലും മികച്ച അഭിപ്രായം നേടിയെങ്കിലും ഈ ചിത്രത്തോടെ അഭിനയത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നു സാമുവൽ. ഇപ്പോഴിതാ ഇന്ത്യയിലേക്ക് തിരികെയെത്താൻ ആ​ഗ്രഹം പ്രകടിപ്പിച്ചുള്ള സാമുവലിന്റെ പോസ്റ്റാണ് ചർച്ചയാകുന്നത്. 

നൈജീരിയയില്‍ തുടരാന്‍ സാധിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചെന്നും സാമുവൽ പോസ്റ്റിൽ പറയുന്നു. ഇന്ത്യയിൽ എല്ലായ്പ്പോഴും താൻ വളരെ സന്തുഷ്ടനും സുരക്ഷിതനുമാണെന്നും ഇന്ത്യയിലേക്ക് വരാൻ തന്നെ സഹായിക്കണമെന്നും സാമുവൽ ആവശ്യപ്പെടുന്നു. 

സാമുവൽ റോബിൻസന്റെ ഫേസ്ബുക്ക് പോസ്റ്റ്

"ഹായ് ​ഗയ്സ്, എനിക്ക് ഇത് ചെയ്യാൻ താൽപ്പര്യമില്ല, പക്ഷേ ഇതല്ലാതെ മറ്റൊരു മാർ​ഗം എന്റെ മുന്നിലില്ല. എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട വർഷമാണിത്. കുറച്ച് ആഴ്ചകൾക്ക് മുമ്പ് ഞാൻ വളരെ വിഷാദത്തിലായിരുന്നു, ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചു. എനിക്ക് നിരവധി സിനിമ ഓഫറുകൾ വന്നിരുന്നു, പക്ഷേ പല കാരണങ്ങളാൽ അവ നടന്നില്ല. ഇന്ത്യയിലേക്ക് മടങ്ങാൻ ഞാൻ പണം സ്വരൂപിക്കാൻ ശ്രമിക്കുകയാണ്. നൈജീരിയയിൽ എനിക്ക് കഷ്ടപ്പാടുകളും പ്രയാസങ്ങളും അല്ലാതെ മറ്റൊന്നുമില്ല. എനിക്ക് അറിയാവുന്നവരോടെല്ലാം ഞാൻ പണം ചോദിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം. അതിനാൽ ഞാൻ ഇത് ചെയ്യാൻ നിർബന്ധിതനാകുന്നു.. എനിക്ക് മരിക്കാൻ ആഗ്രഹമില്ല, ഇത് എന്റെ ഒരേയൊരു മാര്‍ഗമാണ്. ഒരു ലക്ഷം ഇന്ത്യൻ രൂപ ഉണ്ടാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്. ലാഗോസിൽ നിന്ന് കൊച്ചിയിലേക്ക് വരാനുള്ള വിമാന ടിക്കറ്റിന്റെ വിലയും വിസ ഫീസുമാണിത്.  ഇന്ത്യയിൽ എത്തിയതിനുശേഷം എനിക്കൊരു പ്ലാൻ ഉണ്ട്. ഇന്ത്യയിൽ ഞാൻ എല്ലായ്പ്പോഴും വളരെ സന്തുഷ്ടനും സുരക്ഷിതനുമാണ്. ആരെങ്കിലും എന്നെ സഹായിക്കാൻ തയ്യാറാണെങ്കിൽ, എനിക്ക് ഒരു സന്ദേശം അയയ്ക്കുക അല്ലെങ്കിൽ sraactor@gmail.com ൽ എനിക്ക് ഇമെയിൽ ചെയ്യുക. എനിക്ക് നിങ്ങളുടെ സഹായം വളരെ ആവശ്യമാണ്".

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം