Entertainment

'എന്തൊരു സുന്ദരിയാണ് അമ്മ..., പണ്ടു പണ്ടൊരു പ്രണയകാലത്ത്...' ; മല്ലികയുടെയും സുകുമാരന്റെയും അപൂർവ ചിത്രം പങ്കുവെച്ച് മക്കൾ

ഏറെ നാളത്തെ പ്രണയത്തിനു ശേഷം 1978 ഒക്ടോബര്‍ 17നാണ് മല്ലികയും സുകുമാരനും വിവാഹിതരാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഒരു കാലത്ത് മലയാള സിനിമയിലെ ക്ഷുഭിതയൗവനമായിരുന്നു സുകുമാരൻ. നടി മല്ലികയുമായുള്ള സുകുമാരന്റെ വിവാഹവും സിനിമാലോകത്ത് ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ മല്ലിക സുകുമാരന്റെയും സുകുമാരന്റെയും ഒരു പഴയചിത്രം തേടിപ്പിടിച്ച് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് മകൻ ഇന്ദ്രജിത്തും ഭാര്യ പൂര്‍ണിമയും.

അച്ഛനും അമ്മയും പ്രണയിച്ചിരുന്ന കാലത്തെ ഒരു അപൂര്‍വചിത്രമാണിതെന്നാണ് ഇരുവരും പറയുന്നത്. ഈ ചിത്രത്തില്‍ എല്ലാമുണ്ട്... എന്തൊരു സുന്ദരിയാണ് അമ്മേ.. എന്നാണ് പൂര്‍ണിമ കുറിക്കുന്നത്. ഇതേ ചിത്രം പണ്ടു പണ്ടൊരു പ്രണയകാലത്ത്... എന്ന അടിക്കുറിപ്പോടെ ഇന്ദ്രജിത്തും പങ്കുവെച്ചിരിക്കുന്നു.

അച്ഛൻ അമ്മയെ നോക്കുന്നത് എങ്ങനെയാണെന്ന് കണ്ടോയെന്നായിരുന്നു പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയുടെ കമന്റ്. അത് ശരിയാണല്ലോയെന്ന് പൂർണിമയും മറുപടി നൽകി. അച്ഛന്റെയും അമ്മയുടെയും പ്രീമാര്യേജ് ഫോട്ടോ ആണെന്ന് പൃഥ്വിരാജും കമന്റ് ചെയ്തു.

ഏറെ നാളത്തെ പ്രണയത്തിനു ശേഷം 1978 ഒക്ടോബര്‍ 17നാണ് മല്ലികയും സുകുമാരനും വിവാഹിതരാകുന്നത്. വിവാഹത്തോടെ മല്ലിക വെള്ളിത്തിരയോടു വിടപറഞ്ഞു. പിന്നീട് സുകുമാരന്റെ മരണത്തിനു ശേഷമാണ് സിനിമയില്‍ തിരിച്ചെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം