Entertainment

'എന്നും നിങ്ങളായിരിക്കും എന്റെ ക്യാപ്റ്റൻ, നീലയിലും വെള്ളയിലും  മിസ് ചെയ്യും'; സെക്കൻഡ് ഇന്നിങ്സിന് ആശംസയുമായി താരങ്ങൾ

മോഹൻലാൽ, സുരേഷ് ​ഗോപി, പൃഥ്വിരാജ്, നിവിൻ പോളി, അജു വർ​ഗീസ് തുടങ്ങിയ നിരവധി താരങ്ങളാണ് ധോണിയ്ക്കും റെയ്നയ്ക്കും ആശംസയുമായി എത്തിയിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം എസ് ധോണിയുടേയും സുരേഷ് റെയ്നയുടേയും അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനത്തിന്റെ ഞെട്ടലിലാണ് കായിക പ്രേമികൾ. തങ്ങളുടെ ഇഷ്ട താരങ്ങളെ ഇന്ത്യൻ ജേഴ്സിയിൽ കാണാനാകില്ലെന്നത് അവരെ നിരാശരാക്കുന്നുണ്ട്. മലയാളത്തിലെ സൂപ്പർതാരങ്ങളും ധോണിയുടെ വിരമിക്കലിന്റെ നിരാശയിലാണ്. മോഹൻലാൽ, സുരേഷ് ​ഗോപി, പൃഥ്വിരാജ്, നിവിൻ പോളി, അജു വർ​ഗീസ് തുടങ്ങിയ നിരവധി താരങ്ങളാണ് ധോണിയ്ക്കും റെയ്നയ്ക്കും ആശംസയുമായി എത്തിയിരിക്കുന്നത്.

ഫെയർവെൽ ക്യാപ്റ്റൻ എംഎസ് ധോണി, ഭാവിയിലെ നിങ്ങളുടെ ഉദ്യമങ്ങൾക്ക് ആശംസകൾ അറിയിക്കുന്നു- മോഹൻലാൽ കുറിച്ചു. ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു, ഫേയർവെൽ ചാമ്പ്യൻ, ക്യാപ്റ്റൻ. വെള്ളയിലും നീലയിലും നിങ്ങളെ മിസ് ചെയ്യും- പൃഥ്വിരാജ് കുറിച്ചു. റെയ്‌നയുടെ ഷോട്ടുകളുടെ സൗന്ദര്യത്തെ പുകഴ്ത്തിക്കൊണ്ടാണ് താരം വിട പറഞ്ഞത്.

"ഇന്ത്യൻ ക്രിക്കറ്റിലെ പ്രതിഭാധനരായ രണ്ട് ഐക്കണുകൾക്ക് വിട. നല്ലതുവരട്ടെ, വിരമിക്കലിന് നിങ്ങൾ രണ്ടുപേർക്കും ആശംസകൾ. എല്ലാ ഓർമ്മകൾക്കും, തീർച്ചയായും ട്രോഫികൾക്കും വളരെ നന്ദി" സുരേഷ് ​ഗോപി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ലെജന്റ്സ് ഒരിക്കലും വിരമിക്കില്ല, മനോഹരമായ ഓർമകൾക്ക് നന്ദി, എന്നും നിങ്ങളായിരിക്കും എന്റെ ക്യാപ്റ്റൻ, താങ്ക്യു എംഎസ് ധോണി- നിവിൻ കുറിച്ചു. മറ്റൊരു ഞെട്ടൽ, ഈ വർഷങ്ങളിലെല്ലാം ഞങ്ങളെ സന്തോഷിപ്പിച്ചതിന് നന്ദി എന്നായിരുന്നു റെയ്നയുടെ വിരമിക്കൽ വാർത്ത കേട്ട് നിവിൻ കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

14കാരൻ വൈഭവിന്റെ 'കൈക്കരുത്ത്' പാകിസ്ഥാനും അറിയും! ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം

വോട്ടര്‍പട്ടിക പരിഷ്‌കരണം: ബിഎല്‍ഒമാര്‍ വീട്ടിലെത്തിയാല്‍ വോട്ടര്‍മാര്‍ ചെയ്യേണ്ടത്

'നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു', കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശം കണ്ടെത്തി പൊലീസ്, ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

ആസിഫിനും മേലെ, മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന അപ്പു പിള്ള; വിജയരാഘവനെ തഴഞ്ഞതെന്തിന്?; സൗബിനും സിദ്ധാര്‍ത്ഥും ചെയ്തത് താങ്ങാനാവാത്ത വേഷമെന്ന് ജൂറി

SCROLL FOR NEXT