Entertainment

'എന്നെ പ്രണയിക്കണം, അല്ലെങ്കില്‍ മാനേജരെ കൊല്ലും'; അക്രമികളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ശ്രീ റെഡ്ഡി

ഒരു സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചക്കാണെന്ന വ്യാജേന മാര്‍ച്ച് 21ന് രാത്രി 11.30ക്ക് കാണണമെന്നാവശ്യപ്പെട്ട് ഇയാള്‍ വീട്ടിലെത്തിയെന്ന് ശ്രീ റെഡ്ഡി പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

വീട്ടില്‍ കയറി വധഭീഷണി മുഴക്കിയവര്‍ക്കെതിരേ കൂടുതല്‍ തെളിവ് പുറത്തുവിട്ട് നടി ശ്രീ റെഡ്ഡി. അക്രമികള്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറുന്നതിന്റേയും ഭീഷണിമുഴക്കുന്നതിന്റേയും സിസിടിവി ദൃശ്യങ്ങളാണ് താരം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസമാണ് പണമിടപാടുകാരനായ സുബ്രഹ്മണ്യനും സഹായിക്കുമെതിരേ ശ്രീ റെഡ്ഡി പൊലീസില്‍ പരാതി നല്‍കിയത്. അതിന് പിന്നാലെയാണ് ഇവര്‍ക്കെതിരേയുള്ള കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 

ഒരു സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചക്കാണെന്ന വ്യാജേന മാര്‍ച്ച് 21ന് രാത്രി 11.30ക്ക് കാണണമെന്നാവശ്യപ്പെട്ട് ഇയാള്‍ വീട്ടിലെത്തിയെന്ന് ശ്രീ റെഡ്ഡി പറയുന്നു. വിസമ്മതിച്ചപ്പോള്‍ മാനേജരെ ഉപദ്രവിച്ചു. തന്നെ പ്രണയിക്കണമെന്നും ഇല്ലെങ്കില്‍ മാനേജരെ കൊന്നുകളയുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായും ശ്രീ റെഡ്ഡി പറയുന്നു. സിസി ടിവി ദൃശ്യങ്ങള്‍ക്കൊപ്പം ഫോണ്‍സംഭാഷണങ്ങളും അവര്‍ പുറത്തുവിട്ടിട്ടുണ്ട്. 

ശ്രീ റെഡ്ഡിയോടുള്ള മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് പൊലീസ് പറയുന്നത്. മുന്‍പ് ഹൈദരാബാദില്‍ വെച്ച് മറ്റൊരു കേസില്‍ സുബ്രഹ്മണ്യന്‍ അറസ്റ്റിലായിരുന്നു. അതിന് കാരണമായത് ശ്രീറെഡ്ഡിയാണെന്നാണ് ഇയാളുടെ ആരോപണം. ഇതിനാലാണ് നടിയുടെ ചെന്നൈയിലെ വീട്ടില്‍ ഇയാള്‍ എത്തിയതെന്നും പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT