Entertainment

എന്നെ സ്‌നേഹിക്കൂ എന്ന് ജനീലിയ, നിന്റെ മുഖത്തുനിന്ന് കണ്ണെടുക്കാന്‍ കഴിയുന്നില്ലെന്ന് റിതേഷും

ട്വിറ്ററില്‍ റിതേഷുമൊത്തുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഭര്‍ത്താവിന് വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്ന ജനീലിയ ഡയലോഗ് ചിത്രത്തിന് അടിക്കുറുപ്പായി കുറിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

90കള്‍ കീഴടക്കിയ ഐകോണിക് രംഗമാണ് നോട്ടിംഗ് ഹില്ലിലെ ജൂലിയ റോബേര്‍ട്ടും ഹഗ് ഗ്രാന്റും ഒന്നിച്ചുള്ളത്. ഒരു ആണ്‍കുട്ടിയോട് തന്നെ പ്രണയിക്കാന്‍ ആവശ്യപ്പെടുന്ന വെറുമൊരു പെണ്‍കുട്ടിയാണ് ഞാനെന്ന് മറക്കരുത് എന്ന ഡയലോഗ് മറക്കാന്‍ ആര്‍ക്കാണ് കഴിയുക? തങ്ങളുടെ ആറാം വിവാഹ വാര്‍ഷികത്തില്‍ ജനീലിയയ്ക്ക് റിതേഷിനോട് പറയാനുള്ളതും ഇതുതന്നെ. 

ട്വിറ്ററില്‍ റിതേഷുമൊത്തുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഭര്‍ത്താവിന് വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്ന ജനീലിയ ഇതേ ഡയലോഗ് ചിത്രത്തിന് അടിക്കുറുപ്പായി കുറിച്ചു. ഇതിന് റിതേഷ് മറുപടി നല്‍കിയതാകട്ടെ മികച്ചൊരു റൊമാന്റിക് ഗാനത്തിന്റെ വരികള്‍ കുറിച്ചുകൊണ്ടും. തേരെ ചെഹരെ സേ എന്നു തുടങ്ങുന്ന ഗാനമാണ് റിതേഷിന്റെ കമന്റായി ഇടം പിടിച്ചത്. നിന്റെ മുഖത്തുനിന്ന് എന്റെ കണ്ണുകള്‍ മാറ്റാന്‍ കഴിയുന്നില്ല, പിന്നെ എങ്ങനെ ഞാന്‍ പ്രകൃതിയെ കാണും എന്നാണ് റിതേഷ് കുറിച്ച വരികള്‍ അര്‍ത്ഥമാക്കുന്നത്. 

2003ല്‍ പുറത്തിറങ്ങിയ തുചേ മേരി കസം എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച റിതേഷും ജനീലിയയും 2012ലാണ് വിവാഹിതരാകുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍

കൊല്ലം-കോട്ടയം മെമു സര്‍വീസ് എറണാകുളം വരെ നീട്ടി; സമയം അറിയാം

'3000 മീറ്റർ ജയിച്ചു... എനിക്കൊരു വീട് കിട്ടുമോ?'... 'കിട്ടും'!

സൗദിയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും; യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും ലഭിക്കും