Entertainment

'എന്നെക്കൊണ്ട് വയ്യ', കൊഞ്ചി കൊഞ്ചി കണ്ണാന കണ്ണെ പാടി കുട്ടിപ്പാട്ടുകാരി, വൈറലായി വിഡിയോ 

ഭാവവും താളവും ശ്രുതിയുമൊക്കെ ചേർത്ത് പാടാൻ ശ്രമിക്കുമ്പോൾ ആ കുസൃതി കണ്ട് ചിരിക്കുകയാണ് ചുറ്റും കൂടിയിരുന്നവർ

സമകാലിക മലയാളം ഡെസ്ക്

ജിത്ത് നായകയാനായെത്തിയ വിശ്വാസം സിനിമയിലെ കണ്ണാന കണ്ണേ എന്ന ​ഗാനം സംഗീത ആസ്വാദകരുടെയെല്ലാം പ്രിയ ​ഗാനമാണ്. എന്നാൽ ഈ പാട്ടിന്റെ ഒരു ക്യൂട്ട് വേർഷനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൊഞ്ചി കൊഞ്ചി കണ്ണാന കണ്ണെ ആലപിക്കുന്ന കുട്ടിപ്പാട്ടുകാരിയെ ഏറ്റെടുത്തിരിക്കുകയാണ് ഇന്റർനെറ്റ്. 

ബന്ധുക്കൾ ഒത്തുകൂടിയതിനിടെയായിരുന്നു മൈക്കും പിടിച്ചുള്ള കുഞ്ഞുവാവയുടെ പാട്ട്. ഭാവവും താളവും ശ്രുതിയുമൊക്കെ ചേർത്ത് പാടാൻ ശ്രമിക്കുമ്പോൾ ആ കുസൃതി കണ്ട് ചിരിക്കുകയാണ് ചുറ്റും കൂടിയിരുന്നവർ. രണ്ട് വരി പാടി നിർത്തിയതും എല്ലാവരും കൈയ്യടിച്ച് അഭിനന്ദിച്ചു. ഇതോടെ നാണിച്ച് തലതാഴ്ത്തുകയാണ്. കുഞ്ഞുവായിൽ നിന്ന് 'എന്നെക്കൊണ്ട് വയ്യ' എന്നൊരു കമന്റും കൂടെ കേട്ടപ്പോൾ പിന്നെ കൂട്ടച്ചിരിയായി.

കുട്ടിയുടെ നിഷ്കളങ്കതയാണ് വിഡിയോ കണ്ടവരെയെല്ലാം ആകർഷിച്ചത്. ആ ചിരി കാണാൻ വീണ്ടു വീണ്ടും കണ്ടെന്നും, കുഞ്ഞിന്റെ കൂടുതൽ പാട്ടുകൾ പങ്കുവയ്ക്കണം എന്നെല്ലാമാണ് വിഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

SCROLL FOR NEXT