Entertainment

എന്നെയൊരു 'സൂപ്പര്‍ മോം' ആക്കിയത് നിങ്ങളാണ്; നന്ദി പറഞ്ഞ് ഐശ്വര്യ

സൂപ്പര്‍ മോം എന്ന് ആളുകള്‍ വിളിക്കുന്നതില്‍ തികഞ്ഞ സന്തോഷമുണ്ടെന്ന് ഐശ്വര്യ റായ്. തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ് ആ വിളിയെന്നും സ്‌നേഹം അതിന്റെ എല്ലാ അര്‍ത്ഥത്തിലും പ്രകടമാകുന്നതാണ് അമ്മയെ

Author : സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍ മോം എന്ന് ആളുകള്‍ വിളിക്കുന്നതില്‍ തികഞ്ഞ സന്തോഷമുണ്ടെന്ന് ഐശ്വര്യ റായ്. തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ് ആ വിളിയെന്നും സ്‌നേഹം അതിന്റെ എല്ലാ അര്‍ത്ഥത്തിലും പ്രകടമാകുന്നതാണ് അമ്മയെന്ന അനുഭവമെന്നും , സൂപ്പര്‍ മോം എന്ന വിളി ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുകയാണെന്നും അവര്‍ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.  

ലോക സുന്ദരിയായിരുന്ന ഐശ്വര്യ മകള്‍ ആരാധ്യ ജനിച്ച ശേഷം എല്ലാ തിരക്കുകളും മാറ്റി വച്ച് മകളോടൊപ്പം തന്നെയാണ്. ഐശ്വര്യ സൂപ്പര്‍ മോം ആണെന്ന് ഭര്‍ത്താവ് അഭിഷേക് ബച്ചനും 'ഒബ്‌സസീവ് മദര്‍' ആണെന്ന് ജയാ ബച്ചനും ഒരു അഭിമുഖത്തില്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു. 

താന്‍ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലും അവര്‍ ആരാധ്യയുമായാണ് പ്രത്യക്ഷപ്പെടാറുള്ളത്. ആരാധ്യയുടെ ഏഴാം പിറന്നാളായ ഞായറാഴ്ച, ഞാന്‍ നിന്നെ പരിധികളില്ലാതെ സ്‌നേഹിക്കുന്നു, എന്റെ ജീവനാണ് നീ എന്നായിരുന്നു ഐശ്വര്യ കുറിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT